2021 ജനുവരി ഒന്ന്​ മുതൽ ഈ ഫോണുകളിൽ വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല....!

2021 ജനുവരി ഒന്ന്​ മുതൽ ചില ആൻഡ്രോയ്​ഡ്​ ഫോണുകളിലും ​െഎഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ്​ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്​, പഴയ ആൻഡ്രോയ്​ഡ്​ ​െഎ.ഒ.എസ്​ വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും എന്നെന്നേക്കുമായി വാട്​സ്​ആപ്പ്​ സപ്പോർട്ട്​ അവസാനിപ്പിക്കുക.

iOS 9, Android 4.0.3 എന്നീ വേർഷനുകൾക്കും താഴെയാണ്​ നിങ്ങളുടെ ഫോണി​െൻറ ഒാപറേറ്റിങ്​ സിസ്റ്റമെങ്കിൽ ഒന്നുകിൽ അപ്​ഡേറ്റ്​ ചെയ്യുകയോ അല്ലെങ്കിൽ ഫോൺ തന്നെ മാറ്റുകയോ വേണ്ടി വന്നേക്കും. അതേസമയം, പുതിയ സ്​മാർട്ട്​ഫോണുകൾ ഉപയോഗിക്കുന്നവർ ഭയക്കേണ്ടതില്ല, എല്ലാ ഫോണുകളിലും ഏറ്റവും പുതിയ ഒാപറേറ്റിങ്​ സിസ്റ്റങ്ങളിലാണ്​ പ്രവർത്തിക്കുന്നത്​. വർഷങ്ങൾ പഴക്കമുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്ക്​ മാത്രമാണ്​ ഇത്​ ബാധകമാവുക.

​െഎഫോണുകളിൽ ആണെങ്കിൽ ​െഎഫോൺ 4Sന്​ മുമ്പുള്ള മോഡലുകൾക്ക്​ iOS 9 പിന്തുണയില്ല. ​െഎഫോൺ 6 മുതലുള്ള മോഡലുകൾക്കെല്ലാം തന്നെ ഏറ്റവും പുതിയ അപ്​ഡേറ്റ്​ ലഭിച്ചുകഴിഞ്ഞു. ​െഎഫോൺ 5, 5S, ഫസ്റ്റ്​ ജെൻ എസ്​.ഇ എന്നീ മോഡലുകൾക്ക്​ iOS 12 വരെ അപ്​ഡേറ്റ്​ ലഭിച്ചിട്ടുമുണ്ട്​. എന്നാൽ, മുകളിൽ പറഞ്ഞ ഫോണുകളിൽ iOS 8ൽ പ്രവർത്തിക്കുന്നവയുണ്ടെങ്കിൽ എത്രയും പെട്ടന്ന്​ അപ്​ഡേറ്റ്​ ചെയ്​താൽ മാത്രമായിരിക്കും പുതുവർഷം മുതൽ വാട്​സ്​ആപ്പ്​ ലഭിക്കുക. അതുപോലെ ആൻഡ്രോയ്​ഡ്​ 4.0.3 പിന്തുണയില്ലാത്ത സാംസങ്​ ഗാലക്​സി എസ്​2, മോട്ടറോള ഡ്രോയ്​ഡ്​, എച്ച്​.ടി.സി ഡിസയർ പോലുള്ള ഫോണുകളിലും 2021 മുതൽ വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല.

Tags:    
News Summary - WhatsApp Will Stop Working on These iOS and Android Devices Starting January 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT