ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബർമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഫോർബ്സ്. മിസ്റ്റർ ബീസ്റ്റ് എന്ന ജിമ്മി ഡോണാൾഡ്സൺ ആണ് യൂട്യൂബിൽ നിന്ന് കഴിഞ്ഞ വർഷം ഏറ്റവും കുടുതൽ വരുമാനമുണ്ടാക്കിയ താരം. 54 മില്യൺ ഡോളറാണ് (402 കോടിയോളം രൂപ) മിസ്റ്റർ ബീസ്റ്റ് കഴിഞ്ഞ ഒരു വർഷം യൂട്യൂബിൽ നിന്ന് നേടിയത്. ഫോർബ്സിെൻറ റിപ്പോർട്ട് പ്രകാരം യൂട്യൂബ് ചരിത്രത്തിൽ തന്നെ ഏറ്റവും കുടുതൽ വാർഷിക വരുമാനം നേടിയ വ്യക്തിയാണ് 23 കാരനായ മിസ്റ്റർ ബീസ്റ്റ്.
2020ലെ യൂട്യൂബർമാരുടെ ഫോർബസ് ലിസ്റ്റിൽ ഒന്നാമതായ കിഡ്സ് യൂട്യൂബറായ റയാെൻറ (റയാൻസ് വേൾഡ് - യൂട്യൂബ് ചാനൽ) വാർഷിക വരുമാനത്തിെൻറ ഇരട്ടിയോളമാണ് മിസ്റ്റർ ബീസ്റ്റ് 2021ൽ നേടിയത്. 50 ദശലക്ഷം സബ്സ്ക്രൈബർമാരായിരുന്നു കഴിഞ്ഞ വർഷത്തിെൻറ തുടക്കത്തിൽ ബിസ്റ്റിനുണ്ടായിരുന്നത്. അത് ഇപ്പോൾ 88 ദശലക്ഷമായി വർധിച്ചിട്ടുമുണ്ട്.
ഡാറ്റാ അനലിറ്റിക്‌സ് വെബ്‌സൈറ്റായ സോഷ്യൽബ്ലേഡിെൻറ റിപ്പോർട്ട് പ്രകാരം യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ചാനലുകളിൽ എട്ടാമനാണ് മിസ്റ്റർ ബീസ്റ്റ്. അമേരിക്കയിൽ ഇക്കാര്യത്തിൽ മൂന്നാമനുമാണ്. രണ്ട് തരം വിഡിയോകളാണ് 23കാരനായ ജിമ്മി യൂട്യൂബിൽ ചെയ്യാറുള്ളത്. വലിയ തുകയോ, കാറുകളോ െഎഫോണുകളോ വാഗ്ദാനം ചെയ്തുകൊണ്ട് രസകരമായ ഗെയിമുകളിൽ ആളുകളെ പരസ്പരം മത്സരപ്പിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളാണ് മറ്റൊന്ന്. 14 ബില്യൺ കാഴ്ച്ചക്കാരാണ് അത്തരത്തിലുള്ള വിഡിയോകൾക്ക് ലഭിച്ചത്.
കഴിഞ്ഞ നവംബറിൽ മിസ്റ്റർ ബീസ്റ്റ് അപ്ലോഡ് ചെയ്ത വിഡിയോ 200 ദശലക്ഷം ആളുകളാണ് കണ്ടത്. ചാനലിലെ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ വിഡിയോയും അതായിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസായ ബ്ലോക്ബസ്റ്റർ സീരീസ് 'സ്ക്വിഡ് ഗെയിം' അടിസ്ഥാനമാക്കിയുള്ള വിഡിയോ ആയിരുന്നു അത്.
യൂട്യൂബിലെ രണ്ടാമത്തെ കോടീശ്വരൻ ജേക് പോളാണ് (Jake Paul). 45 ദശലക്ഷം ഡോളറായിരുന്നു ജേക് പോളിെൻറ വരുമാനം. മാർകിപ്ലെയർ (Markiplier) എന്ന യൂട്യൂബ് ചാനൽ നടത്തുന്ന മാർക് ഫിഷ്ബാക്കാണ് മൂന്നാമത് (38 ദശലക്ഷം). റെറ്റ് ആൻഡ് ലിങ്ക് (Rhett and Link) (30 മില്യൺ), അൺസ്പീക്കബ്ൾ (Unspeakable) (28.5 മില്യൺ) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.