കാലിഫോർണിയ: വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വെർച്വലായി നടന്ന ചടങ്ങിൽ സി.ഇ.ഒ സത്യ നദാലെയാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. സ്റ്റാർട്ട് മെനു, ടാസ്ക് ബാർ, വിഡ്ജെറ്റുകൾ എന്നിവയിലെ മാറ്റങ്ങളാണ് പ്രധാന സവിശേഷത. ഇനി മുതൽ ഡെവലപ്പർ ആപുകളും വിഡ്ജെറ്റിന്റെ ഭാഗമായി എത്തും.
ടച്ച് മോഡുള്ള ലാപ്ടോപ്പുകൾക്ക് കൂടുതൽ ഇണങ്ങുന്ന രീതിയിൽ ഓപ്പറേറ്റിങ് സിസ്റ്റത്തെ കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്റ്റോർ വഴി ആൻഡ്രോയിഡ് ആപുകളും ഇനി വിൻഡോസിന്‍റെ ഭാഗമായി എത്തും. ടിക് ടോക് പോലുള്ള ആപുകൾ ഇനി വിൻഡോസ് സ്റ്റോറിൽ ലഭിക്കും. മാക് പോലുള്ള വ്യത്യസ്ത ഡിവൈസുകൾ ഉപയോഗിക്കുന്നവരുമായും വിഡിയോ കോൾ സാധ്യമാക്കുന്ന ഫീച്ചറും വിൻഡോസ് 11ന്‍റെ ഭാഗമായി എത്തും.
വിൻഡോസ് 10 ഉപയോഗിക്കുന്ന എല്ലാവർക്കും 11ന്‍റെ അപ്ഡേഷൻ സൗജന്യമായി നൽകുമെന്നും സത്യ നദാലെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഉപയോക്താകൾക്ക് ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.