ഒരാഴ്ചകൊണ്ട്​ ബി.ജി.എം.ഐ ഡൗൺലോഡ്​ മൂന്ന്​ കോടി കടന്നു; ഇന്ത്യയോട്​ നന്ദി പറഞ്ഞ്​ കൊറിയൻ കമ്പനി

ചൈനയുമായുള്ള അതിർത്തി പ്രശ്​നത്തിന്​ പിന്നാലെ രാജ്യത്ത്​ നിന്നും നിരോധിക്കപ്പെട്ട പബ്​ജി മൊ​ബൈൽ, 'ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ (ബി.ജി.എം.​െഎ)' എന്ന പേരിൽ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിയിട്ട്​ അധിക കാലമായിട്ടില്ല. നേരത്തെ ടെൻസെൻറ്​ ഗെയിംസ്​ എന്ന ചൈനയിലെ കമ്പനിയുടെ കീഴിലായിരുന്ന പബ്​ജിയെ ഇപ്പോൾ ചൈനീസ്​ വേരുകൾ പിഴുതെറിഞ്ഞ്​ കൊറിയൻ കമ്പനിയായ ക്രാഫ്​റ്റണാണ്​ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്​. ​ 

പ്ലേസ്റ്റോറുകളിൽ വന്നശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ 34 മില്യൺ ആൾക്കാരാണ് 'ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ' ഡൗൺലോഡ് ചെയ്തത്. ആഴ്​ച്ചകൾ കൊണ്ട്​ ഗൂഗ്​ൾ പ്ലേ സ്റ്റോറിൽ സൗജന്യ ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്​.ഇതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് പബ്ജിയുടെ നിർമാതാക്കളായ ക്രാഫ്‌റ്റോൺ കമ്പനി രംഗത്തെത്തുകയും ചെയ്​തു. ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ രസകരമായ കാര്യങ്ങൾ പബ്ജിയിൽ ഉൾക്കൊള്ളിക്കുമെന്നും അവർ അറിയിച്ചു.

അതേസമയം ഒരു ദിവസം ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച ഗെയിം എന്ന റെക്കോർഡ് കൂടി ബി.ജി.എം.​െഎ സ്വന്തമാക്കിയിട്ടുണ്ട്​. 16 മില്യൺ ആൾക്കാരാണ് കഴിഞ്ഞ ദിവസം പബ്ജിയിൽ സജീവമായി ഉണ്ടായിരുന്നത്. അതിൽ 2.4 മില്യൺ പേർ തുടർച്ചയായി പബ്ജി ഉപയോഗിച്ചിരുന്നവരാണ്. ഇന്ത്യയിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കാനായി ഓൺലൈൻ ഗെയിം ടൂർണമെൻറുകൾ സംഘടിപ്പിക്കാനും ക്രാഫ്‌റ്റോൺ പദ്ധതിയിടുന്നുണ്ട്​.

Tags:    
News Summary - within one week of launch Battlegrounds Mobile India gets 3 million plus installs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT