വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ ഈ വർഷവും നിരക്കുകൾ വർധിപ്പിച്ചേക്കും. വി.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ രവീന്ദര്‍ ടക്കറാണ് അതിനുള്ള സൂചനയുമായി എത്തിയത്. അതേസമയം, നവംബറിൽ വർധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രമേ ഈ വർഷം നിരക്കുകൾ വർധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ണ്ട് വർഷങ്ങൾക്ക് ശേഷം 2021 നവംബറിലായിരുന്നു റിലയൻസ് ജിയോ, എയർടെൽ, വി.ഐ എന്നീ സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ പ്രീപെയ്ഡ് താരിഫ് പ്ലാനുകളിൽ 20 ശതമാനം വർധനവ് വരുത്തിയത്. അതിലൂടെ വരിക്കാരിൽ നിന്നുള്ള പ്രതിമാസ വരുമാനം വർധിപ്പിക്കാൻ കമ്പനികൾക്ക് സാധിച്ചെങ്കിലും ആളുകൾ കൂട്ടമായി മറ്റ് സേവനങ്ങളിലേക്ക് ചേക്കേറിയത് വി.ഐക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു.
പ്രതിമാസ സേവനങ്ങൾക്ക് നിശ്ചയിച്ച 99 രൂപയെന്ന മിനിമം നിരക്ക് 4 ജി സേവനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്നാണ് രവീന്ദർ ടക്കർ പറയുന്നത്. 49 രൂപയായിരുന്ന മിനിമം നിരക്ക് 79 രൂപയും ഇപ്പോൾ 99 രൂപയുമായാണ് വർധിപ്പിച്ചിരിക്കുന്നത്.
അതേസമയം, വൻ നഷ്ടത്തിലാണ് വി.ഐ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം വോഡഫോൺ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് രൂപ 9,717.3 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,894.1 കോടി രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.