ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലുകൾ ഇവ; ആദ്യ 10ൽ ഇന്ത്യയിൽ നിന്ന് മൂന്നെണ്ണം

യൂട്യൂബ് ചാനലുകൾ ഇന്ന് സർവസാധാരണമാണ്. സാധാരണക്കാർ മുതൽ സെലബ്രിറ്റികൾ വരെ ഇന്ന് ലോകത്തോട് സംവദിക്കാൻ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നു. വൻകിട ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും യൂട്യൂബ് ചാനലുകളുണ്ട്. ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയടുത്ത് യൂട്യൂബ് ചാനൽ തുടങ്ങിയത് ശ്രദ്ധേയമായിരുന്നു.

11.4 കോടി യൂട്യൂബ് ചാനലുകൾ ലോകത്താകെയായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയിലൂടെ ലക്ഷക്കണക്കിന് വിഡിയോ കണ്ടന്‍റുകളാണ് ദിനംപ്രതി സൃഷ്ടിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള 10 യൂട്യൂബ് ചാനലുകൾ ഏതൊക്കെയാണെന്ന് നോക്കാം. 



നമ്പർചാനലിന്‍റെ പേര്വരിക്കാരുടെ എണ്ണംരാജ്യം
1മിസ്റ്റർ ബീസ്റ്റ് (MrBeast)31.3 കോടിയു.എസ്
2ടി-സിരീസ് (T-Series)27.2 കോടിഇന്ത്യ
3കോകോമെലൺ നഴ്സറി റൈംസ് (Cocomelon - Nursery Rhymes)18.1 കോടിയു.എസ്
4സോണി എന്‍റർടെയിൻമെന്‍റ് (SET India)17.7 കോടിഇന്ത്യ
5കിഡ്സ് ഡയാന ഷോ (Kids Diana Show)12.5 കോടിയു.എസ്/യുക്രെയ്ൻ
6വ്ലാഡ് ആൻഡ് നിക്കി (Vlad and Niki)12.3 കോടിറഷ്യ/യു.എസ്
7ലൈക് നാസ്ത്യ (Like Nastya)11.9 കോടി 

റഷ്യ/യു.എസ്

8പ്യൂഡൈപൈ (PewDiePie)11.1 കോടിസ്വീഡൻ
9സീ മ്യൂസിക് (Zee Music)11 കോടിഇന്ത്യ
10ഡബ്ല്യു.ഡബ്ല്യു.ഇ (WWE)10.4 കോടിയു.എസ്

11ാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നുള്ള ഗോൾഡ്മൈൻസ് എന്ന ചാനലാണ് (9.9 കോടി വരിക്കാർ). ഹിന്ദി ചാനലായ ചുചു ടിവി 9.27 കോടി വരിക്കാരുമായി 14ാം സ്ഥാനത്തും സീ ടിവി 8.34 കോടി വരിക്കാരുമായി 16ാം സ്ഥാനത്തുമുണ്ട്.  

Tags:    
News Summary - worlds most subscribed youtube channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.