പെയ്ഡ് ഉപയോക്താക്കൾക്കായി, ഗവൺമെന്റ് ഐഡി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് വെരിഫിക്കേഷനുമായി എക്സ് (ട്വിറ്റർ) എത്തുന്നു. ആൾമാറാട്ടം തടയുന്നതിനും ഒപ്പം ട്വിറ്റർ ബ്ലൂ വരിക്കാർക്ക് "മുൻഗണന നൽകുന്ന പുതിയ ഫീച്ചറുകള"ടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുമായാണ് ഗവൺമെന്റ് ഐ.ഡി വെരിഫിക്കേഷൻ കൊണ്ടുവന്നിരിക്കുന്നത്.
ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Au10tix കമ്പനിയുമായി സഹകരിച്ചാണ് വെരിഫിക്കേഷൻ നടത്തുന്നതെന്നാണ് റിപ്പോർട്ട്. വ്യക്തികൾക്ക് മാത്രമാകും ഈ സേവനം ലഭിക്കുക. ബിസിനസുകൾക്കും സംഘടനകളുടെ അക്കൗണ്ടുകൾക്കും ലഭിച്ചേക്കില്ല.
ഇപ്പോൾ ചുരുക്കം ചില രാജ്യങ്ങളിൽ ഐഡി വെരിഫിക്കേഷൻ ട്വിറ്റർ അവതരിപ്പിച്ചിട്ടുണ്ട്. അത് യുറോപ്യൻ യൂണിയൻ ഉൾപ്പടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് എക്സ് ഉദ്ദേശിക്കുന്നത്.
ഗവൺമെന്റ് ഐഡി വെരിഫിക്കേഷൻ ചെയ്യുന്നവരുടെ അക്കൗണ്ടുകളിലെ ബ്ലു ടിക്ക് ക്ലിക്ക് ചെയ്യുമ്പോൾ വെരിഫൈഡാണെന്നുള്ള പോപ് അപ് മെസേജ് വരുന്ന ഫീച്ചറും കമ്പനി കൊണ്ടുവന്നേക്കും. ട്വിറ്റർ ബ്ലൂ വരിക്കാറുടെ ആക്കൗണ്ടിന് കൂടുതൽ വിസിബിലിറ്റിയും വിശ്വാസ്യതയും അതിലൂടെ ലഭിക്കുമെന്നാണ് എക്സ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.