വാഷിങ്ടൺ: സമൂഹമാധ്യമമായ എക്സിൽനിന്നും (പണ്ടത്തെ ട്വിറ്റർ) അന്യായമായി പിരിച്ചുവിട്ട ജീവനക്കാരന് ഏകദേഹം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 2022 ഡിസംബറിൽ ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്ത ശേഷംം പുറത്താക്കപ്പെട്ട ഗാരി റൂണിക്കാണ് 5,50,000 യൂറോ നഷ്ടപരിഹാരം നൽകാൻ അയർലൻഡിന്‍റെ വർക്ക്‌പ്ലേസ് റിലേഷൻസ് കമീഷൻ ഉത്തരവിട്ടത്.
2013 സെപ്തംബർ മുതൽ എക്സിന്‍റെ അയർലൻഡിലെ യൂനിറ്റിലായിരുന്നു ഗാരി ജോലി ചെയ്തിരുന്നത്. മസ്ക് കമ്പനി ഏറ്റെടുത്തതോടെ, കൂടുതല്‍ സമയം ജോലി ചെയ്യണമെന്നും പറ്റില്ലെങ്കിൽ മൂന്ന് മാസത്തെ നഷ്ടപരിഹാരത്തുക വാങ്ങി പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർക്ക് ഇമെയിൽ അയച്ചിരുന്നു. ഇമെയിലിനോട് പ്രതികരിക്കാൻ ഒരു ദിവസമാണ് നൽകിയിരുന്നത്. എന്നാൽ, ഒരു ദിവസത്തിനകം റൂണി മെയിലിന് മറുപടി നൽകിയില്ല. തുടർന്ന് പുറത്താക്കുകയായിരുന്നു.
നടപടിക്കെതിരെ ഗാരി പരാതി നൽകി. എന്നാൽ, വ്യവസ്ഥ അംഗീകരിക്കാതെ ഗാരി സ്വയം പിരിഞ്ഞുപോയതാണെന്നാണ് എക്സ് വാദിച്ചത്. എന്നാൽ ഇത് കമീഷൻ അംഗീകരിച്ചില്ല. തുടർന്നാണ് ഭീമൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. വർക്ക്‌പ്ലേസ് റിലേഷൻസ് കമീഷൻ വിധിക്കുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.