ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിദേശ നാണയ വിനിമയ ചട്ടലംഘനത്തിന്റെ പേരിൽ ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ കമ്പനിയുടെ 5551 കോടി രൂപ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരുന്നു. യു.എസ് ആസ്ഥാനമായ രണ്ട് സ്ഥാപനങ്ങൾക്കും ഒരു സ്വന്തം ഗ്രൂപ് കമ്പനിക്കും ഷവോമി, 5,551.27 കോടി രൂപക്ക് തുല്യമായ വിദേശ കറൻസി അനധികൃതമായി കൈമാറിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തുകയായിരുന്നു. ഇത് ചട്ടലംഘനമായതിനാൽ ഫെമ പ്രകാരം ബാങ്ക് നിക്ഷേപങ്ങൾ പിടിച്ചെടുക്കാൻ ഇ.ഡി നിർദേശം നൽകുകയും ചെയ്തു.
അതിനിടെ ആരംഭിച്ച് നാല് വർഷത്തിന് ശേഷം ഷവോമി അവരുടെ ഇന്ത്യയിലെ സാമ്പത്തിക സേവന ബിസിനസ്സ് അടച്ചുപൂട്ടിയിരിക്കുകയാണ്. ഡിജിറ്റൽ പണ കൈമാറ്റം സാധ്യമാക്കിയ ഷവോമിയുടെ എംഐ പേ (Mi Pay) ആപ്പാണ് ഇന്ത്യയിൽ പ്രവർത്തനം നിർത്തിയത്. എൻ.പി.സി.ഐ-യുടെ വെബ്സൈറ്റിലെ അംഗീകൃത UPI ആപ്പുകളുടെ ലിസ്റ്റിൽ നിന്ന് നിലവിൽ 'എംഐ പേ' ആപ്പിനെ ഒഴിവാക്കിയിട്ടുണ്ട്. പിന്നാലെ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സ്വന്തം ആപ്പ് സ്റ്റോറിൽ നിന്നും എംഐ പേയും പേഴ്‌സണൽ ലോൺ ആപ്പ് എംഐ ക്രെഡിറ്റും ഷവോമി പിൻവലിക്കുകയും ചെയ്തു.
"തങ്ങളുടെ പ്രധാന ബിസിനസ്സ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് എംഐ ഫിനാൻഷ്യൽ സേവനങ്ങൾ രാജ്യത്ത് നിർത്തിയതെന്ന്," കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.