സ്​മാർട്ട്​ഫോൺ വിപണിയിൽ രാജാവായി; അടുത്ത ഉന്നം​ ടെസ്​ല, രണ്ടും കൽപ്പിച്ച്​ ഷവോമി

സ്മാര്‍ട്​ഫോൺ വിൽപ്പനയിൽ ആപ്പിളിനെയും സാംസങ്ങിനെയും മറികടന്ന് ലോകത്തെ തന്നെ നമ്പർ വണ്ണായി മാറിയിരിക്കുകയാണ്​ ചൈനീസ്​ ടെക്​ ഭീമനായ ഷവോമി​. സാംസങ്ങും ആപ്പിളും അവരുടെ ഫ്ലാഗ്​ഷിപ്പ്​ ഫോണുകളിലൂടെ സ്വന്തമാക്കിയ സിംഹാസനത്തിൽ ഷവോമി ഇരിക്കുന്നത്​, ബജറ്റ്​ ഫോണുകൾ വിറ്റുകൊണ്ടാണ്​ എന്നതാണ്​ ശ്രദ്ധേയം.

എന്നാലിപ്പോൾ, ഇലക്ട്രിക് വാഹന നിര്‍മാണത്തിലും ശക്തമായ സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ്​ ഷവോമി. സ്​മാർട്ട്​ഫോൺ വിപണിയിലെ കിരീടംവെക്കാത്ത രാജാവായതിന്​ പിന്നാലെ ചൈനീസ്​ ഭീമൻ അടുത്തതായി ലക്ഷ്യമിടുന്നത് ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയെ ആണ്​.

വൈദ്യുക കാർ നിർമാണ രംഘത്തേക്കുള്ള കടന്നുവരവി​െൻറ ഭാഗമായി ഷവോമി ആദ്യഘട്ടത്തിൽ ഇറക്കിയത് 77.37 ദശലക്ഷം ഡോളറും. അത്രയും തുക മുടക്കി 'ഡീപ്​മോഷൻ' എന്ന ഓട്ടോണമസ്​ ഡ്രൈവിങ്​ സ്റ്റാർട്ട്​അപ്പിനെയാണ്​ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്​​. അത്​ വികസിപ്പിച്ച്​ ഇലോൺ മസ്​കി​െൻറ ടെസ്​ലയെ വെല്ലുന്ന കാറുകൾ നിർമിക്കാനാണ്​ ഷവോമി ലക്ഷ്യമിടുന്നത്​. വില കുറഞ്ഞ ഗാഡ്​ജെറ്റുകൾ വിറ്റ്​ വിപണി പിടിച്ച ചൈനീസ്​ ഭീമൻ കാറുകളുടെ കാര്യത്തിലും തങ്ങളുടെ പാരമ്പര്യ രീതി പിന്തുടർന്നേക്കുമെന്നാണ് ആരാധകർ​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Xiaomi plans to take on Tesla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT