സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ലോകത്തിലെ നമ്പർ വണ്ണായി ഷവോമി

ഇന്ത്യയിലെ ഏറ്റവും വലിയ സ്​മാർട്ട്​ഫോൺ ബ്രാൻഡായി മാറിയതിന്​ പിന്നാലെ ചൈനീസ്​ ടെക്​ ഭീമനായ ഷവോമിക്ക്​ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തം. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്​മാർട്ട്​ഫോൺ നിർമാതാവാണ്​ ഷവോമിയെന്ന്​ കൗണ്ടർപോയിൻറ്​ റിസേർച്ചി​െൻറ റിപ്പോർട്ടിൽ പറയുന്നു. ജൂൺ മാസത്തിലെ മാത്രം വിൽപ്പനയുടെ കാര്യത്തിൽ സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളിയാണ്​ ചൈനീസ്​ ബ്രാൻഡ് ആദ്യമായി​ ലോകത്തിലെ നമ്പർ വണ്ണായി മാറിയത്​.

ജൂണിൽ ഷവോമിയുടെ വളർച്ച 26 ശതമാനമായിരുന്നു. 2021ലെ രണ്ടാം പാദത്തിലെ കണക്കുകളെടുത്താലും ഷവോമി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുണ്ട്​. മൊത്തം വിൽപ്പനയിലും കമ്പനി മികച്ച പ്രകടനം കാഴ്​ച്ചവെച്ചതായി കൗണ്ടർപോയിൻറ്​ റിസേർച്ചിൽ​ വ്യക്​തമാക്കുന്നു. കൊറിയൻ ബ്രാൻഡായ സാംസങ്ങി​െൻറ വർഷങ്ങളായുള്ള ആധിപത്യമാണ്​ ഷവോമി തകർത്തിരിക്കുന്നത്​.

ഹ്വാവേയ്​ക്ക്​ ശേഷം ആദ്യമായാണ്​ ഒരു ചൈനീസ്​ കമ്പനി ഇൗ നേട്ടം കൈവരിക്കുന്നത്. ഗൂഗ്​ൾ ഏർപ്പെടുത്തിയ വിലക്കിന്​ പിന്നാലെ​യുള്ള ഹ്വാവേയുടെ പതനമാണ്​ പ്രധാനമായും ഷവോമിക്ക്​ ഗുണമായത്​ എന്ന്​ പറയാം. ഫോണുകളുടെ വിലക്കുറവും വലിയ ഘടകമായിമാറി. ഏഷ്യൻ രാജ്യങ്ങൾക്ക്​ പുറമേ, യൂറോപ്പിലും ആഫ്രിക്കൻ രാജ്യങ്ങളിലും കമ്പനിക്ക്​ വലിയ വിൽപ്പന നേടാനായി. ചിപ്​സെറ്റുകളുടെ ദൗർലഭ്യം കാരണം സാംസങ്ങി​െൻറ സ്​മാർട്ട്​ഫോൺ നിർമാണം മന്ദഗതിയിലായതും ചൈനീസ്​ ഭീമന്​ ഗുണമായി. 

Tags:    
News Summary - Xiaomi Surpasses Samsung to Become the Largest Smartphone Maker in the World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT