ആപ്പിളിനെ മാതൃകയാക്കുന്നു; ഷവോമിയുടെ എം.ഐ 11ൽ ചാർജറുണ്ടാവില്ലെന്ന്​

ബെയ്​ജിങ്​: ആപ്പിളിനെ മാതൃകയാക്കി ഷവോമി അവരുടെ ഫോണിൽ നിന്ന്​ ചാർജർ ഒഴിവാക്കുന്നതായി റിപ്പോർട്ട്​. ഡിസംബർ 28ന്​ പുറത്തിറങ്ങാനിരിക്കുന്ന എം.ഐ 11ൽ നിന്ന്​ ചാർജർ ഒഴിവാക്കുമെന്നാണ്​ വാർത്തകൾ. വിവിധ ടെക്​ സൈറ്റുകൾ എം.ഐ 11ന്‍റെ ബോക്​സുകളുടെ ചിത്രം പുറത്തുവിട്ടു. ഫോൺ ബോക്​സുകൾ ചെറുതായിട്ടുണ്ടെന്നും ഇത്​ ചാർജർ ഒഴിവാക്കിയതിനാലാണെന്നുമാണ്​ ടെക്​ സൈറ്റുകളുടെ വിശദീകരണം.

സാംസങ്​ അവരുടെ ഗാലക്​സി എസ്​ 21 സീരിസിൽ നിന്ന്​ ചാർജർ ഒഴിവാക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ചാർജർ ഉൾപ്പെടുത്താത്തതിന്​ ആപ്പിളിനെ ട്രോളി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളും സാംസങ്​ നീക്കിയിരുന്നു.

ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ 12 സീരിസ്​ ഫോണുകളിൽ നിന്ന്​ ചാർജറും ഹെഡ്​സെറ്റും ഒഴിവാക്കിയിരുന്നു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ്​ തീരുമാനമെന്നാണ്​ ആപ്പിൾ വിശദീകരിച്ചത്​. ഇതിന്​ വലിയ രീതിയിലുള്ള വിമർശനങ്ങളും ആപ്പിൾ കേട്ടിരുന്നു.

Tags:    
News Summary - Xiaomi’s Mi 11 may not come with a charger in the box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT