പൊട്ടിത്തെറിച്ച ഫോൺ, യുവാവി​െൻറ കാലിന്​ പൊള്ളലേറ്റതും കാണാം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

മലപ്പുറം: അടിവസ്ത്രത്തിലെ പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മലപ്പുറം ജില്ലയിലെ മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീ​െൻറ (31) മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച വൈകീട്ട്​ അഞ്ചോടെയായിരുന്നു സംഭവം.

പനമ്പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീൻ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഷവോമിയുടെ കീഴിലുള്ള പോകോ എന്ന കമ്പനിയുടെ സി3 എന്ന സ്മാർട്ട്​ ഫോണാണ് പൊട്ടിത്തെറിച്ചത്. വലത്തേ കാലിന് പൊള്ളലേറ്റ ശിഹാബുദ്ദീൻ​ മൂർക്കനാട് പൊട്ടിക്കുഴിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. പൊട്ടിത്തെറിച്ച ഫോണിൽനിന്ന് തീ പടർന്ന് പോക്കറ്റിലുണ്ടായിരുന്ന ലൈസൻസും പണവും കത്തിനശിച്ചു.

Tags:    
News Summary - xiaomis poco c3 mobile phone exploded in malappuram kerala young man was burnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT