ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി​ മറച്ചുവെക്കാം; പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്​

വാട്​സ്​ആപ്പിൽ ഒരാൾ ​അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയവും അയാളുടെ ഓണ്‍ലൈൻ സാന്നിധ്യവും സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ്​ ലാസ്റ്റ്​ സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയായിട്ടാണ്​ അത്​ ദൃശ്യമാകുന്നത്​. എന്നാൽ, ലാസ്റ്റ്​ സീൻ സേവനം താൽപര്യമില്ലാത്തവർ ഏറെയുണ്ട്​. അവർക്കായി അത്​ അപ്രത്യക്ഷമാക്കാനുള്ള സൗകര്യവും വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ നൽകിയിരുന്നു.

എന്നാൽ, 'ലാസ്റ്റ്​ സീൻ സ്റ്റാറ്റസ്​' മറച്ചുവെക്കാനായി വാട്​സ്​ആപ്പ്​ ആദ്യം നൽകിയ സൗകര്യത്തിന്​ ചില ​പോരായ്​മകളുണ്ടായിരുന്നു. കോൺടാക്​ടിലുള്ള മുഴുവൻ ആളുകൾക്കും ലാസ്റ്റ്​ സീൻ സ്റ്റാറ്റസ്​ കാണാൻ സാധിക്കില്ല എന്നതായിരുന്നു അതി​െൻറ പ്രശ്​നം. എന്നാൽ, അതിന്​ പരിഹാരവുമായി വാട്​സ്​ആപ്പ്​ തന്നെ രംഗത്തെത്തിയിരിക്കുകയാണ്​. വരാനിരിക്കുന്ന വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ പ്രത്യേക കോൺടാക്​ടുകളിൽ നിന്ന്​ മാത്രമായി ലാസ്റ്റ്​ സീൻ സ്റ്റാറ്റസും പ്രൊഫൈൽ ചിത്രവും യൂസർമാർക്ക്​ മറച്ചുവെക്കാം.

പ്രൈവസി സെറ്റിങ്സിലെ ലാസ്റ്റ്​ സീൻ ഓപ്​ഷനിൽ പോയാൽ ദൃശ്യമാകുന്ന ''എവരിവൺ" "മൈ കോണ്ടാക്ട്സ്" "നോബഡി" എന്നീ പ്രൈവസി ഫീച്ചറുകൾക്കൊപ്പം പ്രത്യേക കോൺടാക്ടുകളിൽ നിന്ന്​ മാത്രമായി വിവരങ്ങൾ മറച്ചുവെക്കാനായി ''മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്'' എന്നൊരു പുതിയ പ്രൈവസി സവിശേഷതയും വാട്​സ്​ആപ്പ്​ ചേർത്തേക്കും. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ഇൗ പുതിയ സവിശേഷത വരും ആഴ്​ച്ചകളിൽ വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ എല്ലാവരിലുമെത്തിക്കും.



Tags:    
News Summary - You can Hide Last Seen Status from Specific People WhatsApp new update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT