വർഷങ്ങളായുള്ള യൂസർമാരുടെ കാത്തിരിപ്പിന്​ വിരാമം; ഒടുവിൽ ആ ഫീച്ചർ പ്രഖ്യാപിച്ച്​ വാട്​സ്​ആപ്പ്​

യൂസർമാർ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഫീച്ചർ ഒടുവിൽ വാട്​സ്​ആപ്പ്​ അവതരിപ്പിക്കാൻ പോവുകയാണ്​​. യൂസർമാർ ഒരു മൊബൈല്‍ ഓപ്പറേറ്റിങ്​ സിസ്റ്റത്തിൽ നിന്ന്​ മറ്റൊന്നിലേക്ക്​ മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്‌സ് സന്ദേശങ്ങൾ, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്‌സ്ആപ്പ് ചാറ്റ് ചരിത്രവും അതിലേക്ക്​ നീക്കാനുള്ള സംവിധാനമാണ്​ വരാൻ പോകുന്നത്​. ഇതോടെ ആൻഡ്രോയ്​ഡ്​-ഐ.ഒ.എസ് ഒാപറേറ്റിങ്​ സിസ്റ്റങ്ങളിൽ നിന്ന്​ പരസ്​പരം വാട്​സ്​ആപ്പ്​ ചാറ്റ്​ ഹിസ്റ്ററികൾ കൈമാറാൻ സാധിച്ചേക്കും.

കഴിഞ്ഞ ദിവസം നടന്ന, ഗാലക്​സി അൺപാക്ക്​ഡ്​ ഇവൻറിലാണ്​ 'ക്രോസ്-പ്ലാറ്റ്​ഫോം ചാറ്റ് ട്രാൻസ്ഫർ' വരുന്നതിനെ കുറിച്ച്​ വാട്ട്‌സ്ആപ്പ് സൂചന നൽകിയത്​. ഇത് തുടക്കത്തിൽ സാംസങ്ങി​െൻറ ഫോൾഡബ്​ൾ ഫോണുകളായ ഗാലക്സി Z ഫോൾഡ് 3, Z ഫ്ലിപ്പ് 3 എന്നിവയിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. മറ്റ് ഫോണുകളിലേക്ക്​ പിന്നീടായിരിക്കും അവതരിപ്പിക്കുക. സാംസങ്ങി​െൻറ 'സ്മാർട്ട് സ്വിച്ച്' ടൂളി​െൻറ ഭാഗമായിട്ടാണ്​ വാട്ട്‌സ്ആപ്പ് ചാറ്റ് മൈഗ്രേഷൻ എന്ന ഫീച്ചറും. നിങ്ങളുടെ പഴയ ഫോണിൽ നിന്ന് ഷെഡ്യൂളുകൾ, അലാറങ്ങൾ, കോൾ ലോഗുകൾ, ഫോട്ടോകൾ എന്നിവയും അതിലേറെയും ഡാറ്റകൾ കൈമാറാൻ അനുവദിക്കുന്നതാണ്​ 'സ്മാർട്ട് സ്വിച്ച് ടൂൾ'.


ഐഫോണിൽ നിന്ന്​ വാട്​സ്​ആപ്പ്​ ചാറ്റുകൾ സാംസങ്​ ഫോണുകളിലേക്ക്​ കൈമാറാനായി ഒരു ലൈറ്റ്​നിങ്​ ടു യു.എസ്​.ബി ടൈപ്പ്​-സി കാബിൾ കരുതേണ്ടതുണ്ട്​. അതുപയോഗിച്ച്​ ഇരുഫോണുകളും കണക്​ട്​ ചെയ്യുക. നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ മൈഗ്രേറ്റ് ചെയ്യുന്നതിന് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതായും വരും. ഐഒഎസ് 10.0 -ത്തിലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിലും ആൻഡ്രോയ്ഡ് വേർഷൻ 10 -നോ അതിനുമുകളിലോ പ്രവർത്തിക്കുന്ന ഫോണുകളിലും ഈ സവിശേഷത ഉപയോഗപ്പെടുത്താവുന്നതാണ്​. വാട്​സ്​ആപ്പി​െൻറ ഏറ്റവും പുതിയ വേർഷനിലേക്ക്​ അപ്​ഡേറ്റ്​ ചെയ്യേണ്ടതായുമുണ്ട്​.

Tags:    
News Summary - You Can Now Transfer WhatsApp Chats Across iOS and Android

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT