ചാറ്റ്​ ബാക്കപ്പുകൾക്ക്​ എൻഡ്​-ടു-എന്‍ഡ്​ എൻക്രിപ്​ഷൻ; വാട്​സ്​ആപ്പിന്‍റെ വമ്പൻ അപ്​ഡേഷനെ കുറിച്ചറിയാം

വാട്​സ്​ആപ്പ്​ ഉപയോക്താക്കളുടെ ഡേറ്റക്ക്​ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ അപ്​​േഡറ്റ്​ വരുന്നു. വാട്​സ്​ആപ്പ്​ ചാറ്റ്​ ബാക്കപ്പുകൾക്ക്​ എൻഡ്​-ടു-എന്‍ഡ്​ എൻക്രിപ്​ഷന്‍റെ അധിക പരിരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറാണ്​ ടെക്​ ഭീമൻമാർ കൊണ്ടുവരുന്നത്​. ഐ.ഒ.എസ്, ആൻഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക്​ പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും.

വാട്സ്ആപ്പ് ബാക്കപ്പുകൾ ക്ലൗഡിൽ സംരക്ഷിക്കാനും അനധികൃതമായി മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാനും സഹായിക്കുന്നതാണ് പുതിയ സവിശേഷത. കഴിഞ്ഞ മാസം ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ഈ സുരക്ഷ ഫീച്ചറിനെ കുറിച്ച്​ സാമൂഹിക മാധ്യമങ്ങളിലൂടെ സൂചന നൽകിയിരുന്നു. പുതിയൊരു പോസ്റ്റിലൂടെ ഉപയോക്താക്കളുടെ വാട്​സ്​ആപ്പ്​ സംഭാഷണങ്ങൾക്ക്​ കൂടുതൽ സുരക്ഷ ഉറപ്പ്​ നൽകുകയാണ്​.

ബഗുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നതിനാൽ ആദ്യ ആഴ്ചകളിൽ ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ പതുക്കെ മാത്രമേ ലഭ്യമാകൂ. തുടർന്നുള്ള ആഴ്ചകളിൽ ഇത്​ വേഗത്തിലാകും.

എന്താണ്​ വാട്​സ്​ആപ്പ്​ ചാറ്റ്​ ബാക്കപ്പ്​ എൻക്രിപ്​ഷൻ

വാട്​സ്​ആപ്പ്​ സന്ദേശങ്ങൾ നിലവിൽ എൻഡ്​-ടു-എന്‍ഡ്​ എൻക്രിപ്​റ്റഡ്​ ആണ്​. സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ മൂന്നാമതൊരാൾ ഇത്​ കാണുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്​​. വാട്​സ്​ആപ്പിന്‍റെ സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കുന്നില്ല. സന്ദേശങ്ങർ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളിലാണ്​ സൂക്ഷിക്കുന്നത്​.

ചാറ്റ്​ ക്ലൗഡിലേക്ക്​ അപ്​ലോഡ്​ ചെയ്യു​േമ്പാൾ അവ എൻക്രിപ്​റ്റഡ്​ ആയിരിക്കില്ല. വ്യത്യസ്ത ആപ്പുകളിലും സേവനങ്ങളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഹാക്കിങ്ങിന് ഇരയാകാൻ സാധ്യത കൂടുതലാണ്​.

ബാക്കപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓപ്​ഷൻ സജീകരിക്കുന്നതോടെ മറ്റൊരാൾക്ക് നിങ്ങളുടെ ഉള്ളടക്കം കാണാൻ കഴിയില്ല. പാസ്​വേഡോ 64 അക്ക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നമ്മുടെ ഡേറ്റക്ക്​ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും.

ഇതോടെ വാട്​സ്​ആപ്പ്​ ബാക്കപ്പുകൾ നിങ്ങൾക്ക്​ മാത്രമാകും കൈകാര്യം ചെയ്യാനാകുക. എൻക്രിപ്​ഷൻ കീ ഉപയോഗിക്കാതെ ബാക്കപ്പ്​ അൺലോക്ക്​ ചെയ്യാൻ സാധിക്കില്ല. ലോകത്ത്​ മറ്റൊരു മെസേജിങ്​ സർവീസും ഇത്തരത്തിൽ ഒരു സൗകര്യം നൽകുന്നില്ലെന്ന്​ വാട്​സ്​ആപ്പ്​ അവകാശപ്പെട്ടു.

വാട്​സ്​ആപ്പ്​ ചാറ്റ്​ ബാക്കപ്പ്​ എൻക്രിപ്​ഷൻ എങ്ങനെ സജ്ജമാക്കാം

എൻഡ്​-ടു-എന്‍ഡ്​ എൻക്രിപ്​റ്റഡ്​ ചാറ്റ്​ ബാക്കപ്പിനായി വാട്​സ്​ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പാണ്​ നിങ്ങളുടെ ഉപകരണത്തിലെന്ന്​ ഉറപ്പ്​ വരുത്തണം. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, വാട്ട്‌സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ് എന്നിങ്ങനെ സന്ദർശിച്ച് നിങ്ങൾക്ക് ഇത് ചെയ്യാനാകും.

ഉപയോക്താക്കൾക്ക് അവരുടെ എൻഡ്-ടു-എൻഡ് എൻക്രിപ്‌റ്റ്​ ചെയ്‌ത ബാക്കപ്പിനായി ഒരു പാസ്‌വേഡ് അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ സൃഷ്ടിക്കാൻ കഴിയും. വാട്ട്‌സ്ആപ്പിനോ ബാക്കപ്പ് സേവന ദാതാവിനോ ചാറ്റ് ബാക്കപ്പുകൾ വായിക്കാനോ അത് അൺലോക്കുചെയ്യുന്നതിന് ആവശ്യമായ കീ മനസിലാക്കാനോ കഴിയില്ല.

Tags:    
News Summary - your WhatsApp chat backups can now be end-to-end encrypted know more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT