ഗൂഗിളിന് '1338 കോടി'യുടെ പിഴ വാങ്ങിക്കൊടുത്തവർ ഇവരാണ്..!

ഗൂഗിളിന് ഭീമൻ പിഴയൊടുക്കേണ്ടി വന്നതിന് കാരണക്കാരായ യുവാക്കൾ ഇവരാണ്.. രണ്ടുപേർ കശ്മീർ സ്വദേശികൾ

പ്ലേ ​സ്റ്റോ​റി​ന്റെ കു​ത്ത​ക​സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് മാ​തൃ​ക​മ്പ​നി​യാ​യ ഗൂ​ഗ്ളി​ന് കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സിസിഐ) രണ്ട് തവണയായി​ ഭീമൻ തുക പിഴയിട്ടത് വലിയ വാർത്തയായി മാറിയിരുന്നു. മൊ​ബൈ​ൽ ആ​പ് സ്റ്റോ​റി​ൽ ആ​ധി​പ​ത്യ​മു​ള്ള പ്ലേ ​സ്റ്റോ​റി​ന്റെ ന​യ​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ലെ മ​ത്സ​ര​ക്ഷ​മ​ത​ക്ക് എ​തി​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യിരുന്നു ക​മീ​ഷ​ൻ പി​ഴ ചു​മ​ത്തി​യ​ത്. ഒക്ടോബർ 20ന് ഈ കാരണം പറഞ്ഞ് 1337.76 കോ​ടി രൂ​പയാണ് പിഴയീടാക്കിയത്. ദിവസങ്ങൾക്ക് ശേഷം 936.44 കോ​ടി രൂ​പ കൂടി പിഴയിട്ടു.

ഗൂഗിളിന് 1337.76 കോ​ടി രൂ​പ പിഴയൊടുക്കേണ്ടി വന്നതിന്റെ കാരണം മൂന്നുപേർ നൽകിയ സുപ്രധാന വിവരങ്ങളായിരുന്നു. സി.സി.ഐയിലെ 27കാരായ റിസേർച്ച് അസോസിയേറ്റ്സ് ഉമർ ജാവീദും സുകർമ ഥാപ്പറും, കാശ്മീർ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി ആഖിബ് ജാവീദും (24) 2018 ആഗസ്തിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഉമർ ജാവീദും ആഖിബ് ജാവീദും കശ്മീർ സ്വദേശികളായ സഹോദരന്മാരാണ്.

മൂവരുടെയും മിടുക്കിന്റെ ഫലമായി ആൻഡ്രോയിഡ് വിപണിയിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 2019 ൽ ഗൂഗിളിനെതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഗൂഗിൾ കുറ്റക്കാരാണെന്ന് കാട്ടി കമ്മീഷന്റെ ഉത്തരവ് വന്നത്.

മൂന്ന് യുവ രത്നങ്ങളും ഇപ്പോൾ അഭിഭാഷകരാണ്, ഉമർ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, ആഖിബ് അഭിഭാഷകനായി ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്നു. സുകർമ്മ ലോ ആൻഡ് പോളിസി വിഭാഗത്തിൽ സ്വതന്ത്ര കൺസൾട്ടന്റായി പ്രവർത്തിക്കുകയാണ്.

അതേസമയം, 2018-ൽ, ഇന്റർനെറ്റ് തിരയലിലും വെബ് പരസ്യങ്ങളിലും തങ്ങളുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് ഗൂഗിളിന് ഏകദേശം 136 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആ​ൻ​ഡ്രോ​യ്ഡും ഗൂ​ഗ്ൾ പ്ലേ​യും ന​ൽ​കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ന്ന് ഇ​ന്ത്യയിലെ ആ​പ് ഡെ​വ​ല​പ്പ​ർ​മാ​ർ ഏറെ പ്ര​യോ​ജ​നം നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ ക​മ്പ​നി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നുമാണ് ഗൂ​ഗ്ൾ ഇ​ന്ത്യ വ​ക്താ​വ് പിഴയ്ക്ക് പിന്നാലെ പ്രതികരിച്ചത്.

Tags:    
News Summary - These are the youth who caused Google to get a fine of `1338 crore..!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.