മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ എതിരാളിയുമായ അലക്സി നവാൽനിയുടെ അനുകൂലികൾ രൂപം നൽകിയ സ്മാർട് ആപ് ടെലിഗ്രാമും നീക്കം ചെയ്തു. ഗൂഗ്ൾ, ആപ്ൾ കമ്പനികൾ നീക്കം ചെയ്തതിനു പിന്നാലെയാണിത്. റഷ്യയിൽ വെള്ളിയാഴ്ച പാർലമെൻറ് തെരഞ്ഞെടുപ്പ് തുടങ്ങിയിരുന്നു.
പുടിനെ പിന്തുണക്കുന്ന സ്ഥാനാർഥികളെ തോൽപിക്കാൻ കഴിയുന്നവരെ കണ്ടെത്തി വോട്ടർമാരെ അറിയിക്കാനാണ് സ്മാർട് ആപ് നിർമിച്ചത്. നവാൽനിയുടെ അനുകൂലികളായ അഞ്ചുപേരാണ് ആപിനു പിന്നിൽ. ഇവർ റഷ്യക്കു പുറത്തുനിന്നാണ് ഇതു നിയന്ത്രിക്കുന്നത്. ആപ് നീക്കണമെന്ന് റഷ്യൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.ടെലഗ്രാമും കൂടി ഇല്ലാതായതോടെ ട്വിറ്റർ മാത്രമാണ് നവാൽനിയുടെ അനുയായികളുടെ ഏക പ്രതീക്ഷ.
ടെലിഗ്രാമിന് പിന്നാലെ യൂട്യൂബിനെതിരെയും അലക്സി നവാൽനിയുടെ സഖ്യകക്ഷികൾ സെൻസർഷിപ്പ് ആരോപണവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾക്ക് യൂട്യൂബ് നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് അവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.