ഗൂഗ്ളിെൻറ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് എല്ലാതരം ഉള്ളടക്കങ്ങളാലും സമ്പന്നമാണ്. ഗൂഗ്ൾ ക്രോമിൽ 6000 ടാബുകൾ തുറന്നാൽ എന്ത് സംഭവിക്കും...? എന്നതിെൻറയും 1895ൽ റെക്കോർഡ് ചെയ്ത വിഡിയോ 4കെ റെസൊല്യൂഷനിലേക്ക് മാറ്റിയതിെൻറയും വിഡിയോകൾ നാം യൂട്യൂബിൽ കണ്ട് അമ്പരന്നിട്ടുണ്ട്. എന്നാൽ, ഇന്തോനേഷ്യയിലെ ഒരു യുവാവ് ഇപ്പോൾ തരംഗമായിരിക്കുന്നത് വളരെ വ്യത്യസ്തമായ വിഡിയോ പങ്കുവെച്ചുകൊണ്ടാണ്.
ഇതുവരെ യൂട്യൂബിൽ ആരും പരീക്ഷിക്കാത്ത പുതിയ ഉള്ളടക്കമാണ് 'സോബത് മിസ്കിൻ ഒഫീഷ്യൽ'എന്ന ചാനലിൽ മുഹമ്മദ് ദിദിത് അപ്ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂർ നേരം ഒന്നും ചെയ്യാതെ കാമറയിൽ തുറിച്ചുനോക്കുക മാത്രമാണ് ദിദിത് ചെയ്തത്. എന്നാൽ, വിഡിയോക്ക് ലഭിച്ച കാഴ്ചക്കാരാകെട്ട 27.7 ലക്ഷവും. 73,000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
അരണ്ട വെളിച്ചമുള്ള മുറിയിൽ ഇരുന്ന് ദിദിത് തെൻറ കാഴ്ചക്കാരെ രണ്ട് മണിക്കൂറും 20 മിനിറ്റും നിർവികാരനായി തുറിച്ചുനോക്കാനുള്ള കാരണം ബഹുരസമാണ്.
'ഇന്തോനേഷ്യൻ സമൂഹം യുവതലമുറക്ക് അറിവ് പകരുന്ന വിഡിയോ ചെയ്യാൻ തന്നോട് നിർബന്ധിച്ചു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഞാനത് ചെയ്തു. ഇൗ വിഡിയോ കൊണ്ടുള്ള ഗുണം എന്താണെന്ന് ചോദിച്ചാൽ, അത് കാഴ്ചക്കാരെ അനുസരിച്ചിരിക്കും' ^വിഡിയോയുടെ ഡിസ്ക്രിപ്ഷൻ ഏരിയയിൽ മുഹമ്മദ് ദിദിത് വ്യക്തമാക്കുന്നു. എന്തായാലും '2 JAM nggak ngapa-ngapain' എന്ന പേരിലുള്ള വിഡിയോ സൈബർ ലോകത്ത് തരംഗമാണ്.
വിഡിയോയുടെ കമൻറ് ബോക്സിലും ചിരിക്കാനേറെയുണ്ട്. കാഴ്ചക്കാർ ദിദിതിെൻറ സാഹസത്തിന് കുറിച്ച അഭിപ്രായങ്ങളും ട്രോളുകളും സോഷ്യൽ മീഡിയ ആഘോഷിക്കുന്നു. 'അത്രയും നേരം കാമറക്ക് മുന്നിലിരുന്ന് ഒടുവിൽ റെക്കോർഡ് ബട്ടൺ പ്രസ് ചെയ്യാൻ മറന്നുപോകുന്നതായി ചിന്തിച്ച് നോക്കൂ.. എന്നാണ് ആയിരക്കണക്കിന് ലൈക്ക് ലഭിച്ച ഒരു കമൻറ്. 2010ൽ അഞ്ച് മിനിറ്റ് കൊണ്ട് റെഡിയാവാം എന്ന് പറഞ്ഞ കാമുകിയെയാണ് ദിദിത് കാത്തുനിൽക്കുന്നതെന്നാണ് മറ്റൊരു കമൻറ്. വിഡിയോയിൽ ദിദിത് എത്രതവണ കണ്ണടച്ചെന്ന് എണ്ണിപ്പറയുന്ന കമൻറുകളും എറെയുണ്ട്.
സമയമുണ്ടെങ്കിൽ വിഡിയോ കണ്ടുനോക്കൂൂ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.