യൂട്യൂബറെ ജീവനോടെ കുഴിച്ചുമൂടി; ഗ്ലാസ്​ ശവപ്പെട്ടിയിൽ കഴിഞ്ഞത്​ 50 മണിക്കൂർ, വിഡിയോ

വിചിത്രവും പേടിപ്പെടുത്തുന്നതുമായ വിഡിയോകളിലൂടെ ജനപ്രിയനായ യൂട്യൂബറാണ്​ ജിമ്മി ഡൊണാൾഡ്​സൺ അഥവാ മിസ്റ്റർ ബീസ്റ്റ്​. ബീസ്റ്റിന്‍റെ ചില വീഡിയോകൾ തികച്ചും പ്രകോപനപരവും അപകടകരവുമാണ്​. പക്ഷേ അവ ഓരോന്നിനും കുറഞ്ഞത് 30 ദശലക്ഷം കാഴ്​ച്ചക്കാരെയെങ്കിലും ലഭിക്കാറുണ്ട്​. അവയിൽ ചിലത് 100 ദശലക്ഷം വരെ തൊട്ടിട്ടുമുണ്ട്​.

ബീസ്റ്റിന്‍റെ ഏറ്റവും പുതിയ സാഹസം ഇതുവരെയുള്ളതിൽ നിന്നും വേറിട്ടതും ഞെട്ടിക്കുന്നതുമാണ്​. യൂട്യൂബിൽ നിലവിൽ അഞ്ച്​ കോടിയിലധികം കാഴ്​ച്ചക്കാരുള്ള വിഡിയോയിൽ മിസ്റ്റർ ബീസ്റ്റിനെ ജീവനോടെ കുഴിച്ചുമൂടുകയാണ്​ ചെയ്​തത്​. 50 മണിക്കൂർ നേരം ചില്ലുകൊണ്ടുള്ള ശവപ്പെട്ടിയിൽ കിടന്ന 22കാരനായ ജിമ്മി അതിനുള്ളിലെ അനുഭവം പകർത്തി യൂട്യൂബിൽ അപ്​ലോഡ്​ ചെയ്യുകയും ചെയ്​തു.

ശവപ്പെട്ടിയിൽ ഘടിപ്പിച്ച കാമറയിലാണ്​ അകത്തെ രംഗങ്ങൾ പകർത്തിയത്​. പുറത്ത്​ ജിമ്മിയുടെ രണ്ട്​ സുഹൃത്തുക്കൾ അവനുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്​തിരുന്നു. രണ്ട്​ ദിവസത്തിലധികം നീണ്ടുനിന്ന സാഹസത്തിന്‍റെ 12 മിനിറ്റുകൾ മാത്രമാണ്​ യൂട്യൂബിൽ അപ്​ലോഡ്​ ചെയ്​തത്​. രണ്ട്​ ദിവസത്തോളം മൂത്രമൊഴിക്കാതെ നിൽക്കേണ്ടി വന്നതും ഏറെ നേരം കിടന്നതിനാൽ നേരിട്ട ശക്​തമായ പുറം വേദനയും ഇതുവരെയുണ്ടായതിൽ വെ​ച്ചേറ്റവും ഭീകരമായ വിരസതയും ഇടുങ്ങിയ സ്ഥലം ഭയപ്പെടുന്ന അവസ്ഥയായ ക്ലോസ്​ട്രോഫോബിക്​ (claustrophobic) ആയതുമൊക്കെ വിഡിയോയിൽ ജിമ്മി വിശദീകരിച്ചു.

50 മണിക്കൂറുകൾക്ക്​ ശേഷം മണ്ണ്​ മാറ്റി ശവപ്പെട്ടി തുറന്ന്​ പുറത്തുവന്നതും വികാരനിർഭരനായി ജിമ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ജീവനോടെ കുഴിച്ചിട്ടതിന്‍റെ ഭീകരതയ്ക്ക് വിശദീകരണമൊന്നും ആവശ്യമില്ല. മിസ്റ്റർ ബീസ്റ്റിന്‍റെ പലവിധ സാഹസങ്ങൾ കണ്ടിട്ടുണ്ടെങ്കിലും പുതിയ ശവപ്പെട്ടി വിഡിയോയുടെ കീഴെ ഇതുവരെയില്ലാത്ത ഞെട്ടൽ രേഖപ്പെടുത്തി ആയിരങ്ങളാണ്​ എത്തിയത്​. 

Full View

Tags:    
News Summary - YouTuber spends 50 hours buried alive in coffin video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT