വണ്‍ പ്ളസ് എക്സ് അഞ്ചിന് വരും

വണ്‍പ്ളസ് വണ്‍, വണ്‍പ്ളസ് ടു എന്നിവക്ക് ശേഷം വണ്‍പ്ളസ് എക്സ് എന്ന സ്മാര്‍ട്ട്ഫോണുമായി ചൈനീസ് കമ്പനി വണ്‍പ്ളസ് എത്തി. ഒണിക്സ് പതിപ്പിന് 16,999 രൂപയും 10,000 എണ്ണം മാത്രമുള്ള സെറാമിക് പതിപ്പിന് 22,999 രൂപയുമാണ് വില. നേരത്തെ ക്ഷണപ്രകാരം മാത്രം ലഭിച്ചിരുന്ന ഫോണ്‍ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യ വഴിയാണ് വില്‍ക്കുന്നത്.

നവംബര്‍ അഞ്ചിന് ഒണിക്സ് പതിപ്പും നവംബര്‍ 24ന് സെറാമിക് പതിപ്പും വിപണിയില്‍ ഇറങ്ങും. ഇരട്ട സിം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് അടിസ്ഥാനമായ ഓക്സിജന്‍ ഒ.എസ്, അഞ്ച് ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്പ്ളേ, 2.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, മൂന്ന് ജി.ബി റാം, ലോഹ ശരീരം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 2525 എം.എ.എച്ച് ബാറ്റി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.