മൈക്രോസോഫ്റ്റ് സര്‍ഫസ് ഫോണ്‍ നിര്‍മാണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റ് ഡിവൈസസ് കോര്‍പറേറ്റ് വൈസ് പ്രസിഡന്‍റ് പാനോസ് പനായി ആണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് കാമ്പസില്‍വെച്ച് ഇതിന്‍െറ പ്രാഥമികരൂപം കണ്ടതായി അഭിമുഖകാരന്‍ ഡേവിഡ് പീയേഴ്സും പറഞ്ഞു.

സര്‍ഫസ് പ്രോ 3 ടാബിനൊപ്പം പുറത്തിറക്കാന്‍ പദ്ധതിയിട്ട സര്‍ഫസ് മിനി എന്ന ഏഴഇഞ്ച് ടാബിനെക്കുറിച്ചും പനായി പരാമര്‍ശിച്ചിരുന്നു. പ്രോജക്ട് ജഗര്‍നോട്ട് ആല്‍ഫ എന്ന് രഹസ്യപേരിലുള്ള സര്‍ഫസ് ഫോണിന് അഞ്ചര ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ളേയാണെന്ന് ആഗസ്റ്റില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്‍റല്‍ ആറ്റം എക്സ് 3 പ്രോസസര്‍, 21 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, സര്‍ഫസ് പെന്‍ പിന്തുണ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 64, 128 ജി.ബി മെമ്മറികള്‍ എന്നിവയാണ് പുറത്തായ വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.