മനോവികാരത്തിന് അനുസരിച്ച് പല നിറങ്ങളില്‍ പ്രകാശിക്കുന്ന സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബുമായാണ് സിസ്ക എല്‍ഇഡി വിപണി പിടിക്കാന്‍ ഇറങ്ങുന്നത്. നേരത്തെ ഫിലിപ്സ് ഹ്യൂ എന്ന പേരില്‍ ഇത്തരം ബള്‍ബ് അവതരിപ്പിച്ചിട്ടുണ്ട്. ഐലൂമി സ്മോള്‍ എ21, ലൈഫ് എക്സ് എഡിസണ്‍ എ21, ഊര്‍ട്ട് സ്മാര്‍ട്ട് എല്‍ഇഡി, ഓസ്റാം ലൈറ്റിഫൈ ക്ളാസിക് എ60 ട്യൂണബിള്‍ വൈറ്റ് സെന്‍ഗ്ലഡ് പള്‍സ് എന്നിവ വിപണിയിലുള്ള മറ്റ് മിടുക്കന്‍ ബള്‍ബുകളാണ്. സ്മാര്‍ട്ട്ഫോണുമായി ബ്ളൂടൂത്ത് വഴി ബന്ധിപ്പിച്ചാല്‍ ‘സിസ്ക റെയിന്‍ബോ എല്‍ഇഡി ബള്‍ബ്’ നിയന്ത്രിക്കാം. ഇതിനായി ‘സിസ്ക റെയിന്‍ബോ എല്‍ഇഡി‘ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ആപ്പിള്‍ ഐ ഒ.എസ്, ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ആപ്പുകള്‍ ലഭ്യമാണ്. ഉപഭോക്താവിന്‍െറ ഇഷ്ടത്തിനും മൂഡിനുമനുസരിച്ച് 30 ലക്ഷം നിറങ്ങള്‍ മാറ്റാന്‍ കഴിയും. ഒരു മുറിയോ വീട്ടിലെ സ്വകാര്യ ഇടമോ ഇഷ്ടമുള്ള നിറത്തില്‍ മാറ്റിമറിക്കാന്‍ കഴിയും. ബള്‍ബ് ഓണാവുന്ന, ഓഫാവുന്ന സമയം ക്രമീകരിക്കാം. കൃത്യമായ ഇടവേളകളില്‍ നിറങ്ങള്‍ മാറി മിന്നിക്കത്തിക്കാനും കഴിയും. ഷേക്ക് ആന്‍ഡ് ഡാന്‍സ് സംവിധാനമുള്ളതിനാല്‍ പാട്ടിനും താളത്തിനും അനുസരിച്ച് പ്രകാശിപ്പിക്കാം. പോക്കറ്റില്‍ സ്മാര്‍ട്ട്ഫോണ്‍ ഇട്ട് ചുവടുവെച്ചാല്‍ ബള്‍ബും ആ താളത്തിന് അനുസരിച്ച് പ്രകാശിക്കും. ഫോട്ടോയിലെ നിറത്തിനുസരിച്ചും കത്തിക്കാം. സ്വര്‍ണം, സില്‍വര്‍, വെളള ടോണുകളില്‍ ബള്‍ബ് ലഭിക്കും. ഏഴ് വാട്ടുള്ള ബള്‍ബ് 480 ലൂമന്‍ പ്രകാശമാണ് നല്‍കുക. 25,000 മണിക്കൂറാണ് ആയുസ്. വില 1,999 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.