ഒരുവേള പതിയെ അരങ്ങൊഴിഞ്ഞുനിന്ന ലാപ്ടോപുകളെ വീണ്ടും മുന്‍നിരയിലേക്ക് കൈപിടിച്ചാനയിക്കുകയാണ് ഷിയോമിയുടെ പുതിയ നീക്കം. ടാബുകളിലും ഫാബ്ലറ്റുകളിലും ആളുകള്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെയാണ് ലാപുകളുടെ കഷ്ടകാലം തുടങ്ങിയത്. സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ആധിപത്യം നേടിയ ഷിയോമി പൂര്‍ണ ലോഹ ശരീരത്തില്‍ നിര്‍മിച്ച ലാപ്ടോപുമായാണ് രംഗത്തത്തെിയത്. എംഐ നോട്ട്ബുക് എയര്‍ (Mi Notebook Air ) എന്നാണ് പേര്. പേരുപോലെ ആപ്പിളിന്‍െറ കനംകുറഞ്ഞ ലാപായ മാക്ബുക് എയറിനെയാണ് ചൈനയുടെ ആപ്പിള്‍ എന്നുപേരുകേട്ട ഷിയോമി ലക്ഷ്യമിടുന്നത്. രണ്ട് മോഡലുകളാണ് ഷിയോമി അവതരിപ്പിച്ചത്. 12.5 ഇഞ്ച് ഡിസ്പ്ളേയുള്ളതിന് ഏകദേശം 35,300 രൂപയും 13.3 ഇഞ്ച് ഡിസ്പ്ളേയുള്ളതിന് ഏകദേശം 51,400 രൂപയും വിലവരും.
13.3 ഇഞ്ചില്‍ 1,920 x 1,080 പിക്സല്‍ റസലൂഷനുള്ള ഫുള്‍ ഹൈ ഡെഫനിഷന്‍ സ്ക്രീനാണ്. 13.3 ഇഞ്ചിന് ഒരു ഇഞ്ചില്‍ 165 പിക്സല്‍ വ്യക്തതയും 12.5 ഇഞ്ചിന് ഒരു ഇഞ്ചില്‍ 176 പിക്സല്‍ വ്യക്തതയുമുണ്ട്. 5.59 എംഎം മാത്രമേ അരികുള്ളൂ. 13 ഇഞ്ച് മാക്ബുക് എയറിനേക്കാള്‍ 11 ശതമാനം ചെറിയ ശരീരമാണ്. മാക്ബുക് എയറിന് 17 മില്ലീമീറ്റര്‍ കനമുള്ളപ്പോള്‍ എംഐ നോട്ട്ബുക് എയറിന് 14.8 എം.എം മാത്രമേ കനമുള്ളൂ. മാക്ബുക് എയറിന് 1.35 കിലോയാണ് ഭാരം. നോട്ട്ബുക് എയറിന് 1.28 കിലോയും. വിന്‍ഡോസ് 10 ഹോം ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തനം. കണ്ണിന് ആയാസം കുറക്കുന്ന ലാമിനേറ്റഡ് ഡിസ്പ്ളേയാണ്. അരികുമുതല്‍ അരികുവരെ ഗ്ളാസ് സംരക്ഷണവുമുണ്ട്. പ്രകാശിക്കുന്ന കീബോര്‍ഡിലെ കീകള്‍ക്ക് 1.3 മില്ലീമീറ്റര്‍ ആഘാതം താങ്ങാന്‍ കഴിയും. ഇന്‍റര്‍നെറ്റ് കണക്ഷന് ഇതര്‍നെറ്റ് പോര്‍ട്ടും സീഡി ഡ്രൈവുമില്ളെന്നതാണ് പോരായ്മ. എകെജി ഇരട്ട സ്പീക്കറുകള്‍, ഡോള്‍ബി ഡിജിറ്റല്‍ സറൗണ്ട് സൗണ്ട്, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ചാര്‍ജിങ്ങിന് ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, വൈ ഫൈ, എംഐ ക്ളൗഡ് സിങ്ക് വഴി ഫോണിലെ കോണ്ടാക്ടുകള്‍, മെസേജുകള്‍, ഗാലറി, നോട്ട്സ്, മറ്റ് ഫയലുകള്‍ എന്നിവ ഉപയോഗിക്കാനും കാണാനും സൗകര്യം, ബ്ളൂടൂത്ത് 4.1 കണക്ടിവിറ്റി വഴി എംഐ ബാന്‍ഡ് 2 എന്ന ഫിറ്റ്നസ് ട്രാക്കര്‍ വഴി ലാപ് തുറക്കാനുള്ള സൗകര്യം എന്നിവ രണ്ടിലുമുണ്ട്. സില്‍വര്‍, ഗോള്‍ഡ് നിറങ്ങളിലാണ് ലഭ്യം. ആഗസ്റ്റ് രണ്ടിന് ചൈനീസ് വിപണിയില്‍ എത്തും. മറ്റിടങ്ങളില്‍ എന്നത്തെുമെന്ന് സൂചനയില്ല.
13.3 ഇഞ്ച് എംഐ നോട്ട്ബുക് എയറില്‍ ആറാം തലമുറ 2.7 ജിഗാഹെര്‍ട്സ് ഇന്‍റല്‍ കോര്‍ i5 6200U പ്രോസസര്‍, ഗെയിമിങ് രസം കൂട്ടാന്‍ എന്‍വിഡിയ ജീഫോഴ്സ് 940MX ഗ്രാഫിക്സ് പ്രോസസറും ഒരു ജി.ബി GDDR5 വിറാമും, എട്ട് ജി.ബി DDR4 റാം, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ഇന്‍േറണല്‍ മെമ്മറി കൂട്ടാന്‍ മറ്റൊരു എസ്എസ്ഡി സ്ളോട്ട്, ഒരു മെഗാപിക്സല്‍ വെബ് കാമറ, രണ്ട് യുഎസ്ബി 3.0 പോര്‍ട്ടുകള്‍ 9.5 മണിക്കൂര്‍ നില്‍ക്കുന്ന 40Wh ബാറ്ററി അരമണിക്കൂറില്‍ പകുതി ചാര്‍ജാവും എന്നിവയാണ് വിശേഷങ്ങള്‍.
12.5 ഇഞ്ച് എംഐ നോട്ട്ബുക് എയറിലും ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയാണ്. ഇന്‍റല്‍കോര്‍ എം3 പ്രോസസര്‍, നാല് ജി.ബി റാം, 128 ജി.ബി സാറ്റ എസ്എസ്ഡി സ്റ്റോറേജ്, ഇന്‍േറണല്‍ മെമ്മറി കൂട്ടാന്‍ മറ്റൊരു എസ്എസ്ഡി സ്ളോട്ട്, ഒരു യുഎസ്ബി 3.0 പോര്‍ട്ട്, 11.5 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് എന്നിവയാണ് വിശേഷങ്ങള്‍. 12.9 എംഎം കനവും 1.07 കിലോയുമാണുള്ളത്. 13.1 എംഎം കനമുള്ള 12 ഇഞ്ച് മാക്ബുകിനേക്കാള്‍ കനം കുറവാണ്. എന്നാല്‍ 0.92 കിലോയുള്ള മാക്ബുകിനേക്കാള്‍ ഭാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.