ദെന്താ ഇങ്ങനെ, ആദ്യ ഷിയോമി ലാപ്ടോപ് എല്ലാം പറയും!
text_fieldsഒരുവേള പതിയെ അരങ്ങൊഴിഞ്ഞുനിന്ന ലാപ്ടോപുകളെ വീണ്ടും മുന്‍നിരയിലേക്ക് കൈപിടിച്ചാനയിക്കുകയാണ് ഷിയോമിയുടെ പുതിയ നീക്കം. ടാബുകളിലും ഫാബ്ലറ്റുകളിലും ആളുകള്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെയാണ് ലാപുകളുടെ കഷ്ടകാലം തുടങ്ങിയത്. സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ആധിപത്യം നേടിയ ഷിയോമി പൂര്‍ണ ലോഹ ശരീരത്തില്‍ നിര്‍മിച്ച ലാപ്ടോപുമായാണ് രംഗത്തത്തെിയത്. എംഐ നോട്ട്ബുക് എയര്‍ (Mi Notebook Air ) എന്നാണ് പേര്. പേരുപോലെ ആപ്പിളിന്‍െറ കനംകുറഞ്ഞ ലാപായ മാക്ബുക് എയറിനെയാണ് ചൈനയുടെ ആപ്പിള്‍ എന്നുപേരുകേട്ട ഷിയോമി ലക്ഷ്യമിടുന്നത്. രണ്ട് മോഡലുകളാണ് ഷിയോമി അവതരിപ്പിച്ചത്. 12.5 ഇഞ്ച് ഡിസ്പ്ളേയുള്ളതിന് ഏകദേശം 35,300 രൂപയും 13.3 ഇഞ്ച് ഡിസ്പ്ളേയുള്ളതിന് ഏകദേശം 51,400 രൂപയും വിലവരും.
13.3 ഇഞ്ച് എംഐ നോട്ട്ബുക് എയറില്‍ ആറാം തലമുറ 2.7 ജിഗാഹെര്‍ട്സ് ഇന്‍റല്‍ കോര്‍ i5 6200U പ്രോസസര്‍, ഗെയിമിങ് രസം കൂട്ടാന്‍ എന്‍വിഡിയ ജീഫോഴ്സ് 940MX ഗ്രാഫിക്സ് പ്രോസസറും ഒരു ജി.ബി GDDR5 വിറാമും, എട്ട് ജി.ബി DDR4 റാം, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ഇന്‍േറണല്‍ മെമ്മറി കൂട്ടാന്‍ മറ്റൊരു എസ്എസ്ഡി സ്ളോട്ട്, ഒരു മെഗാപിക്സല്‍ വെബ് കാമറ, രണ്ട് യുഎസ്ബി 3.0 പോര്‍ട്ടുകള്‍ 9.5 മണിക്കൂര്‍ നില്‍ക്കുന്ന 40Wh ബാറ്ററി അരമണിക്കൂറില്‍ പകുതി ചാര്‍ജാവും എന്നിവയാണ് വിശേഷങ്ങള്‍.
12.5 ഇഞ്ച് എംഐ നോട്ട്ബുക് എയറിലും ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയാണ്. ഇന്‍റല്‍കോര്‍ എം3 പ്രോസസര്‍, നാല് ജി.ബി റാം, 128 ജി.ബി സാറ്റ എസ്എസ്ഡി സ്റ്റോറേജ്, ഇന്‍േറണല്‍ മെമ്മറി കൂട്ടാന്‍ മറ്റൊരു എസ്എസ്ഡി സ്ളോട്ട്, ഒരു യുഎസ്ബി 3.0 പോര്‍ട്ട്, 11.5 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് എന്നിവയാണ് വിശേഷങ്ങള്‍. 12.9 എംഎം കനവും 1.07 കിലോയുമാണുള്ളത്. 13.1 എംഎം കനമുള്ള 12 ഇഞ്ച് മാക്ബുകിനേക്കാള്‍ കനം കുറവാണ്. എന്നാല്‍ 0.92 കിലോയുള്ള മാക്ബുകിനേക്കാള്‍ ഭാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.