വാട്സ്ആപ്പില്‍ വോയ്സ്മെയില്‍ സൗകര്യം

കോള്‍ ചെയ്തിട്ട് ആളെ കിട്ടിയില്ളെങ്കില്‍, അപ്പോള്‍ വോയ്സ്മെയില്‍ അയക്കാനുള്ള സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിച്ചു. ആദ്യം ഐഫോണില്‍ ലഭ്യമായിരുന്ന സൗകര്യം ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ലഭ്യമാണ്. അതിന് പ്ളേ സ്റ്റോറില്‍ കയറി അപ്ഡേറ്റ് ചെയ്താല്‍ മതിയാകും. വിളിച്ചയാള്‍ കോള്‍ എടുത്തില്ളെങ്കില്‍ വോയ്സ് മെസേജ് പോലെ അക്കാര്യം അറിയിച്ച് ഒരു സന്ദേശം യൂസറുടെ സ്ക്രീനിലും തുറന്നുവരും. മറുതലയ്ക്കലുള്ള ആള്‍ ഫോണ്‍ എടുത്തില്ലങ്കെില്‍ കോളറുടെ സ്ക്രീന്‍ മുമ്പത്തെ സ്ക്രീനിലേക്ക് പോകുകയാണ് സാധാരണ ചെയ്യറുള്ളത്. എന്നാല്‍ പുതിയ അപ്ഡേഷനില്‍ കോളിങ് സ്ക്രീനിലൂടെ ശബ്ദസന്ദേശമയക്കാനും വീണ്ടും കോള്‍ ചെയ്യാനും മൂന്ന് പുതിയ ഐക്കണുകളുണ്ട്. 
കോള്‍ സ്ക്രീനിലൂള്ള വോയ്സ് മെസേജ് ബട്ടണ്‍ ടാപ്പ് ചെയ്ത് സന്ദശേം റെക്കോര്‍ഡ് ചെയ്ത് നേരിട്ട് അയക്കാം. സാധാരണ ശബ്ദസന്ദേശമായിട്ടായിരിക്കും സ്വീകര്‍ത്താവിന് ഇത് ലഭിക്കുക. ആന്‍ഡ്രോയിഡിലെ പുതിയ ബീറ്റാ പതിപ്പില്‍ കണ്ടന്‍റുകള്‍ പല കോണ്ടാക്ടുകള്‍ക്കും ഗ്രൂപ്പിനും ഷെയര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. കോള്‍ ബാക്ക്, വോയ്സ്മെയില്‍ സൗകര്യങ്ങള്‍ ഗൂഗിള്‍പ്ളേയിലെ (v2.16.225) അപ്ഡേഷനിലൂടെ ലഭിക്കും. കഴിഞ്ഞമാസം ബീറ്റ (വേര്‍ഷന്‍ 2.16.230, വേര്‍ഷന്‍ 2.16.229) പതിപ്പിലാണ് ആദ്യമായി വോയ്സ്മെയില്‍ സംവിധാനം അവതരിപ്പിച്ചത്. പിന്നാലെ ഐഫോണിലത്തെി. ഇപ്പോള്‍ എല്ലാവര്‍ക്കും. താമസിയാതെ വാട്സ്ആപ്പില്‍ വീഡിയോ കോളിങ്, ജിഫ് ചിത്ര പിന്തുണ എന്നിവ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.