വിന്‍ഡോസ് പത്ത് വേണമെങ്കില്‍ ഇനി പണം നല്‍കണം

വിന്‍ഡോസ് 7, അല്ളെങ്കില്‍ വിന്‍ഡോസ് 8 ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൗജന്യമായി വിന്‍ഡോസ് പത്തിലേക്ക് മാറാനുള്ള അവസാനദിവസവും കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിന്‍ഡോസ് പത്തിന്‍െറ സൗജന്യം ജൂലൈ 30ന് പുലര്‍ച്ചെ 5:59ന് അവസാനിച്ചു. ഒരുവര്‍ഷ കാലാവധി തീര്‍ന്നതിനാല്‍ ഇന്ന് മുതല്‍ വിന്‍ഡോസ് പത്ത് ഹോം പതിപ്പിന്് 120 ഡോളറും (ഏകദേശം 8,000 രൂപ) വിന്‍ഡോസ് 10 പ്രോക്ക് 200 ഡോളറും (ഏകദേശം 12,000 രൂപ) നല്‍കണം. 2015 ജൂലൈ 29 നാണ് വിന്‍ഡോസ് 10 പുറത്തിറങ്ങിയത്. ടാബ് സ്മാര്‍ട്ട്ഫോണ്‍, ഗെയിം കണ്‍സോള്‍, ലാപ്ടോപ് എന്നിവക്കെല്ലാം ഒറ്റ ഓപറേറ്റിങ് സിസ്റ്റം എന്ന മുദ്രാവാക്യവുമായാണ് വിന്‍ഡോസ് പത്തിന്‍െറ വരവ്. 
സൗജന്യം അവസാനിക്കാന്‍ പോകുന്നുവെന്ന് മൈ¤്രകാസോഫ്റ്റിന്‍്റെ പേജില്‍ കൗണ്ട്ഡൗണ്‍ തുടങ്ങിയിട്ടുണ്ട്. മിക്കവരും ഉപയോഗിക്കുന്നത് വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 ആണ്. ഇവര്‍ക്കെല്ലാം സൗജന്യമായി വിന്‍ഡോസ് 10 ലേക്ക് മാറാന്‍ ഒരു വര്‍ഷം അവസരം നല്‍കുകയായിരുന്നു. ഇന്‍റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഒറിജിനല്‍ വിന്‍ഡോസ് പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യാം. ടാസ്ക്ബാറില്‍ വന്ന അപ്ഗ്രേഡ് നോട്ടിഫിക്കേഷനില്‍ ക്ളിക്ക് ചെയ്താല്‍ മതിയാകും. ഇതിനു പുറമെ ആഗസ്റ്റ് രണ്ടിന് വാര്‍ഷിക അപ്ഡേഷനും ഫ്രീയായി നല്‍കുന്നുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.