മനംമയക്കും മൂന്ന് ഫാബ്ലറ്റുകളുമായി ഷിയോമി

ഇന്ത്യയില്‍ ഏറെ അനുഭാവികളുള്ള ചൈനീസ് കമ്പനി ഷിയോമി റെഡ്മീ നോട്ട് ത്രീയുമായി തദ്ദേശീയരെ കൈയിലെടുക്കാന്‍ ശ്രമം തുടങ്ങി. നവംബറില്‍ ചൈനയില്‍ അവതരിപ്പിച്ച മോഡലില്‍ മീഡിയടെക് പ്രോസസറായിരുന്നെങ്കില്‍ ഇന്ത്യന്‍ പതിപ്പില്‍ കുറച്ചുകൂടി മേന്മയുള്ള ക്വാല്‍കോം പ്രോസസറാണുള്ളത്. രണ്ട് ജി.ബി റാമും 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ളത്, മൂന്ന് ജി.ബി റാമും 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ളത് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. രണ്ട് ജി.ബി റാമിന് 9,999 രൂപയും മൂന്ന് ജി.ബി റാമിന് 11,999 രൂപയുമാണ് വില. 1080x1920  പിക്സല്‍ ഫുള്‍ എച്ച്ഡി റസലൂഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ളേ 178 ഡിഗ്രി വ്യൂവിങ് ആംഗിള്‍ നല്‍കും. ലോഹശരീരമാണ്. പിന്നില്‍ വിരലടയാള സ്കാനറുണ്ട്. 1.8 ജിഗാഹെര്‍ട്സ് രണ്ടുകോര്‍+1.4 ജിഗാഹെര്‍ട്സ് നാലുകോറുമടക്കം ആറുകോറുള്ള സ്നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് അടിസ്ഥാനമായ MIUI 7 സോഫ്റ്റ്വെയര്‍, ഇരട്ടനിറത്തില്‍ ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 164 ഗ്രാം ഭാരം, ഫോര്‍ജി എല്‍ടിഇ, ഇരട്ട സിം, ബ്ളൂടൂത്ത്, വൈ ഫൈ, ഒരു മണിക്കൂറില്‍ പകുതി ചാര്‍ജാവുന്ന 4050 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകള്‍.
 

എംഐ 5
ഷിയോമിയുടെ മുന്‍നിര സ്മാര്‍ട്ട്ഫോണായ എംഐ 5 ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയിലിറക്കാനും പദ്ധതിയിടുന്നുണ്ട്. 2014ല്‍ ഇറങ്ങിയ എംഐ 4ന്‍െറ പിന്‍ഗാമിയായ എംഐ 5 ചൈനയില്‍ ചൂടപ്പമാണ്. മാര്‍ച്ച് രണ്ടിന് നടന്ന ആദ്യ ഫ്ളാഷ് സെയിലില്‍ 40 ലക്ഷം എണ്ണമാണ് വിറ്റുപോയത്. 1.70 കോടി പേരാണ് ആദ്യ ഫ്ളാഷ്സെയിലിന് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് ജി.ബി റാമും 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ളതിന് ചൈനയില്‍ ഏകദേശം 21,000 രൂപയും മൂന്ന് ജി.ബി റാമും 64 ജി.ബി ഇന്‍േറണല്‍ മെമ്മറിയുള്ളതിന് 24,000 രൂപയും നാല് ജി.ബി റാമും 128 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ളതിന് 28,000 രൂപയുമാണ് വില. മെമ്മറി കാര്‍ഡിടാന്‍ സൗകര്യമില്ല. 1080x1920 പിക്സല്‍ റസലൂഷനുള്ള 5.15 ഇഞ്ച് ഡിസ്പ്ളേയില്‍ വളഞ്ഞ ത്രീഡി സെറാമിക് ഗ്ളാസാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഇഞ്ചില്‍ 428 പിക്സല്‍ വ്യക്തതയുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ അടിസ്ഥാനമായ ഒ.എസ്, ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, നാല് അള്‍ട്രാപിക്സല്‍ മുന്‍കാമറ, 1.8 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, അതിവേഗ ചാര്‍ജിങ്ങുള്ള 3000 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, എന്‍എഫ്സി, ഇരട്ട സിം എന്നിവയാണ് വിശേഷങ്ങള്‍. 

എംഐ 4എസ്

മാര്‍ച്ച് ഒന്നിന് ചൈനീസ് വിപണിയില്‍ ഇറങ്ങിയ ഷിയോമി എംഐ 4എസ് രണ്ടുലക്ഷം എണ്ണം വിറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നില്‍ വിരലടയാള സ്കാനറുള്ള ഇതിന് അവിടെ ഏകദേശം 18,000 രൂപയാണ് വില. ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ അടിസ്ഥാനമായ MIUI 7 ഒ.എസ്, 1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഡിസ്പ്ളേ, ആറുകോര്‍ ക്വാല്‍കോം പ്രോസസര്‍, മൂന്ന് ജി.ബി റാം, കൂട്ടാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട ടോണ്‍ ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, 3260 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.