എല്‍ഇഡി ടി.വിയുമായി ജനപ്രിയരാവാന്‍ പാനസോണിക്

ജപ്പാന്‍ കമ്പനികള്‍ക്കൊന്നും പഴയപോലെ  ജനപ്രിയരാവാന്‍ കഴിയുന്നില്ല. സോണി, പാനസോണിക്, തോഷിബ, ഹിറ്റാച്ചി പണ്ട് ഈ പേരുകേട്ടാല്‍ മാത്രം മതിയായിരുന്നു. പഴയപോലെ വില്‍പനയില്ലാത്ത പാനസോണിക് മൂന്ന് തരം എല്‍ഇഡി ടി.വിയുമായി ഒരുകൈ നോക്കാനത്തെുകയാണ്. മങ്ങുന്ന പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാവണം സ്മാര്‍ട്ട്ഫോണടക്കം ഉപകരണങ്ങളുമായി വിപണിയില്‍ സജീവത കാത്തുസൂക്ഷിക്കുകയാണ് ഈ ജപ്പാന്‍ കമ്പനി. 32, 43, 49 ഇഞ്ച് വലിപ്പത്തിലുള്ളതാണ് എല്‍ഇഡി ടി.വികള്‍. സില്‍വര്‍ ബോഡിയില്‍ ഇണക്കിച്ചേര്‍ത്ത സ്പീക്കറുകളാണ്  പ്രത്യേകത.

ഷിനോബി പ്രോ പരമ്പരയില്‍പെട്ട ഇതിന് ഐപിഎസ് സൂപ്പര്‍ ബ്രൈറ്റ് പാനല്‍ പ്ളസ് ഡിസ്പ്ളേയാണ്. വൈഡ് വ്യൂവിങ് ആംഗിള്‍, എളുപ്പത്തില്‍ മിററിങ്, ഇന്‍ര്‍നെറ്റ് ആപ്പുകള്‍, സൈ്വപ് ഷെയര്‍ സൗകര്യം എന്നിവയുണ്ട്. 32 ഇഞ്ചിന് 28,900 രൂപയാണ് വില. 49 ഇഞ്ചിന് 78,900 രൂപ വരും. 1366x768 പിക്സലാണ് 32 ഇഞ്ചിന്‍െറ റസലൂഷന്‍. എച്ച്.ഡി റെഡിയാണ്. 1920x1080 പിക്സലാണ് കൂടിയ ഡിസ്പ്ളേയുടെ റസലൂഷന്‍. 43, 49 ഇഞ്ച്  സ്മാര്‍ട്ട് ടി.വി മോഡലുകളില്‍ ഇതര്‍നെറ്റ് പോര്‍ട്ട്, വൈ ഫൈ വഴി ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയുണ്ട്. ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന.

ഫോര്‍ജി എല്‍ടിഇ പിന്തുണയുള്ള എലുഗ 13 സ്മാര്‍ട്ട്ഫോണ്‍ പാനസോണിക് അടുത്തിടെ അവതരിപ്പിച്ചിരുന്നു. 9,290 രൂപയാണ് വില. 720X1280 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 2700 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്‍െറ വിശേഷങ്ങള്‍. ഇന്ത്യന്‍ കമ്പനി ഇന്‍റക്സ് രണ്ട് തരം 32 ഇഞ്ച് എല്‍ഇഡി ടി.വികള്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. 23,999 രൂപയാണ് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.