പലതരം ഡ്രോണുകള്‍ പാറിപ്പറന്നു നടക്കുന്ന ലോകത്താണ് നമ്മുടെ വാസം. എല്ലാത്തിനും നാല് റോട്ടറുകള്‍ വീതമുണ്ടുതാനും. ഇതിനെ മടക്കി കൈയില്‍ കൊണ്ടു നടക്കാന്‍ പാകത്തിന് രൂപംമാറ്റുന്ന ജോലിയിലാണ് പല ഡ്രോണ്‍ കമ്പനികളും. കഴിഞ്ഞവര്‍ഷം യൂണിക് (Yuneec) എന്ന കമ്പനി മടക്കാവുന്ന കൈകളുള്ള ചെറു ഡ്രോണ്‍ അവതരിപ്പിച്ചിരുന്നു. അടുത്തിടെ ആക്ഷന്‍ കാമറകളുടെ ലോകത്തെ മുന്‍നിരക്കാരായ അമേരിക്കന്‍ കമ്പനി ഗോപ്രോ മടക്കി ബാഗില്‍വെക്കാവുന്ന ഗ്രോ പ്രോ കര്‍മ എന്ന ഡ്രോണ്‍ രംഗത്തിറക്കിയിരുന്നു. ഇപ്പോള്‍ ഡ്രോണുകളുടെ നിര്‍മാണത്തില്‍ അതികായരായ ചൈനീസ് കമ്പനി ഡിജെഐ (DJI) ഇതിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഡിജെഐ മാവിക് പ്രോയിലൂടെ( DJI Mavic Pro).
നാല് റോട്ടറുകളും ശരീരത്തോട് ചേര്‍ത്ത് മടക്കിവെക്കാവുന്ന രൂപമാണ്. ഡിജെഐയുടെ മുന്‍നിര ഡ്രോണായ ഫാന്‍റത്തിന്‍െറ പകുതി വിലപ്പവും ഭാരവുമേയുള്ളൂ. എന്നാല്‍ ഫാന്‍റത്തിന്‍െറ അതേ ശേഷിയും മികവുമുണ്ട്. തനിയെ ലാന്‍ഡ് ചെയ്യാനും ജിപിഎസിന്‍െറ പറക്കാനും തടസങ്ങള്‍ മറികടക്കാനും മുന്നിലും കീഴെയുമുള്ള സെന്‍സറുകള്‍ സഹായിക്കും. ഒരു മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 27 മിനിട്ട് പറക്കും. ഏഴ് കിലോമീറ്റര്‍ അകലെനിന്ന് യൂടൂബ്, ഫെയ്സ്ബുക്ക് എന്നിവയില്‍ വീഡിയോ സ്ട്രീം ചെയ്യും. കണ്‍ട്രോളര്‍ വഴിയും ആപ് ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട്ഫോണ്‍ വഴിയും നിയന്ത്രിക്കാം. ഇതിലുള്ള 12 മെഗാപിക്സല്‍ കാമറ വഴി സെക്കന്‍ഡില്‍ 30 ഫ്രെയിം വീതമുള്ള ഫോര്‍കെ വീഡിയോയും സെക്കന്‍ഡില്‍ 96 ഫ്രെയിം വീതമുള്ള ഫുള്‍ എച്ച്.ഡി വീഡിയോയും റെക്കോര്‍ഡ് ചെയ്യാം. മുന്നോട്ടും പിന്നോട്ടും വട്ടംചുറ്റിയും ഏതെങ്കിലും വസ്തുവിനെ പിന്തുടര്‍ച്ച് ചിത്രമെടുക്കാം. കണ്‍ട്രോളര്‍ അടക്കം 999 അമേരിക്കന്‍ ഡോളറാണ് (ഏകദേശം 67,000 രൂപ) വില. കാര്‍ ചാര്‍ജര്‍, കാരി ബാഗ്, മറ്റൊരു ബാറ്ററി എന്നിവക്ക് 300 ഡോളര്‍ (ഏകദേശം 20,000 രൂപ) കൂടി നല്‍കണം.
ഗോപ്രോ കര്‍മ എന്ന കാമറ ഘടിപ്പിക്കാവുന്ന ഡ്രോണില്‍ ബില്‍റ്റ് ഇന്‍ കാമറയില്ല. പകരം ഗോപ്രോ ഹീറോ 5 ബ്ളാക് എന്ന ആക്ഷന്‍ കാമറയും ഒപ്പം നല്‍കും. രണ്ടിനും കൂടി 1099 ഡോളറാണ് (ഏകദേശം 74,000 രൂപ) വില. പഴയ ഗോപ്രോ ഹീറോ 4 ആക്ഷന്‍ കാമറകളും ഇതിനൊപ്പം ഉപയോഗിക്കാം. കാമറയില്‍ ഉപയോഗിക്കാന്‍ കര്‍മ ഗ്രിപ്, ഡ്രോണ്‍ നിയന്ത്രിക്കാന്‍ കര്‍മ കണ്‍ട്രോളര്‍, കൊണ്ടുനടക്കാന്‍ കര്‍മ കേസ് എന്നിവം ഗോ പ്രോ നല്‍കുന്നുണ്ട്.
gopro karma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.