1 ജി.ബി.പി.എസ്​ വേഗതയുമായി ജിയോയുടെ ഫൈബർ ഇൻറർനെറ്റ്​

ന്യൂഡൽഹി: റിലയൻസ്​ ജിയോ ഫൈബർ ഇൻറർനെറ്റ്​ സേവനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ മുംബൈയിലായിരിക്കും സേവനം കമ്പനി അവതരിപ്പിക്കുക എന്നാണ്​ റിപ്പോർട്ട്​.

1 ജി.ബി.പി.എസ്​ വരെ വേഗത ജിയോയുടെ ഫൈബർ ഇൻറർനെറ്റ്​ കണക്ഷന്​ ഉണ്ടാവുമെന്നാണ്​ സൂചന. എന്നാൽ എല്ല പ്രദേശങ്ങളിലും ഇത്​ ലഭ്യമാവില്ലെന്നും വാർത്തകളുണ്ട്​. എങ്കിലും 70 എം.ബി.പി.എസ്​ മുതൽ 100 എം.ബി.പി.എസ്​ വരെ വേഗത ജിയോയുടെ നെറ്റിന്​ ഉണ്ടാവും. ആദ്യമായി കണക്ഷനെടുക്കു​േമ്പാൾ 4,500 രൂപയാണ്​ ഇൗടാക്കുക. പിന്നീട്​ മൂന്നു മാസം സേവനം പൂർണമായും സൗജന്യമായിരിക്കും. സൗജന്യ സേവനത്തിന്​ ശേഷമുള്ള പ്ലാനുകളെ കുറിച്ച്​ കമ്പനി ഇതുവരെയായിട്ടും സൂചനകളൊന്നും നൽകിയിട്ടില്ല.

വ്യാഴാഴ്​ച 4 ജി ഫീച്ചർ ​ഫോൺ അവതരിപ്പിക്കുമെന്ന്​ ജിയോ പ്രഖ്യാപിച്ചിരുന്നു. 999 രൂപ മുതൽ 1500 രൂപവരെയായിരിക്കും ജിയോയുടെ ​േഫാണി​െൻറ വില. ഫീച്ചർ ഫോണുകളിൽ അതിവേഗ 4 ജി ലഭ്യമാക്കി​െകാണ്ട്​ ഇന്ത്യയിലെ മൊബൈൽ ഫോൺ വിപണിയിലും തരംഗമുണ്ടാക്കാനാണ്​ ജിയോ ലക്ഷ്യമിടുന്നത്​.

 

Tags:    
News Summary - Reliance Jio Fiber service starts rolling out with unlimited internet for 3 months: ReportReliance Jio Fiber service starts rolling out with unlimited internet for 3 months: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.