എല്ലാവര്‍ക്കും വേണം ഈ സോളാര്‍ പവര്‍ ബാങ്ക്

സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികളെ പൂര്‍ണമായി വിശ്വസിച്ചാല്‍ തീര്‍ന്നതുതന്നെ. എപ്പോഴാണ് ചാര്‍ജ് തീരുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കൈയില്‍ പവര്‍ ബാങ്ക് കരുതുന്നവരാണ് പലരും. ഈ പവര്‍ ബാങ്ക് എപ്പോഴും പൂര്‍ണമായി ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക മെനക്കേടാണ്. പ്രത്യേകിച്ചും യാത്രക്കിടെ. സോളാര്‍ ചാര്‍ജിങ് സൗകര്യമുള്ള യുഐഎംഐ യു ത്രീ (UIMI U3) പവര്‍ ബാങ്ക് ഇതിനുള്ള മറുപടിയാണ്.

ഡല്‍ഹി ആസ്ഥാനമായ UIMI ടെക്നോളജീസ് ആണ് നിര്‍മാതാക്കള്‍. സാധാരണ എ.സി പ്ളഗില്‍ കുത്തിയാല്‍ ചാര്‍ജു ചെയ്യാം. അതു പറ്റില്ളെങ്കില്‍ യാത്രക്കിടെ വെയിലത്ത് കാണിച്ചാല്‍ മതി ഈ പവര്‍ ബാങ്ക് ചാര്‍ജാവാന്‍. 6000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഒരേസമയം രണ്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ രണ്ട് യുഎസ്ബി പോര്‍ട്ടുകളുണ്ട്. രണ്ട് മുന്ന് തവണ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. കറണ്ട് പോയാല്‍ സഹായത്തിന് 2.4 വാട്ട് എല്‍ഇഡി ലൈറ്റുമുണ്ട്. പൊടിയും വെള്ളവും കടക്കാത്ത രൂപകല്‍പനയാണ്. ശരീരം റബര്‍ പൊതിഞ്ഞിട്ടുമുണ്ട്്. നീല, പച്ച നിറങ്ങളിലാണ് ലഭ്യം. 799 രൂപയാണ് വില. 

Tags:    
News Summary - UIMI U3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.