അന്തരീക്ഷത്തില്‍ നില്‍ക്കുന്ന കുട്ടികളെ മൈഡിയര്‍ കുട്ടിച്ചാത്തനിലും വിചിത്ര ജീവികളെ സ്റ്റാര്‍ വാര്‍സിലും സ്റ്റാര്‍ ട്രെക്ക് പരമ്പരയിലും മാത്രമേ കണ്ടിരിക്കൂ. എന്നാല്‍ അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. വസ്തുക്കളെ വായുവില്‍ നിര്‍ത്താനും ചലിപ്പിക്കാനമുള്ള ശേഷിയുള്ള സോണിക് ട്രാക്ടര്‍ ബീം ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടത്തെിക്കഴിഞ്ഞു. ഒരു കൂട്ടം സൂക്ഷ്മ ലൗഡ്സ്പീക്കറുകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന അതി തീവ്രതയിലുള്ള ശബ്ദ തരംഗങ്ങള്‍ക്ക് വസ്തുക്കളെ വായുവില്‍ ചലിപ്പിക്കാനും നിശ്ചലമായി നിര്‍ത്താനും കഴിയും.

ബ്രിസ്റ്റോള്‍, സസക്സ് സര്‍വകലാശാലകളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന കണ്ടുപിടിത്തം നടത്തിയത്. ശബ്ദതരംഗങ്ങള്‍ക്ക് ഭൗതികമായ ശക്തികള്‍ ഉള്ളതായി ഏവര്‍ക്കും അറിയാമെങ്കിലും ഈ തരംഗങ്ങളെ ഇഷ്ടത്തിനൊത്ത് നിയന്ത്രിക്കുന്ന വിദ്യ ഇപ്പോഴാണ് കണ്ടത്തെിയത്. ഉയര്‍ന്ന തീവ്രതയിലുള്ള ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് ത്രിമാന ഹോളോഗ്രാം സൃഷ്ടിച്ച് വസ്തുക്കളെ വായുവില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അദൃശ്യ ശക്തിവലയം സൃഷ്ടിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.