വളയുന്ന ബാറ്ററികളുമായി സാംസങ്ങും എല്‍ജിയും

അണിയാവുന്ന സ്മാര്‍ട്ട് ഉപകരണങ്ങളുടെ രൂപം തന്നെ മാറ്റുന്ന വളയുന്ന ബാറ്ററികളുമായി കൊറിയന്‍ കമ്പനികളായ സാംസങ്ങും എല്‍ജിയും. ദക്ഷിണ കൊറിയയിലെ സീയൂളില്‍ നടന്ന ഇന്‍റര്‍ ബാറ്ററി 2015 പ്രദര്‍ശനത്തിലാണ് ഭാവി ബാറ്ററികളുടെ പ്രാഥമിക രൂപം രണ്ട് കമ്പനികളും പുറത്തുകാട്ടിയത്.  നാടപോലെയുള്ള  രണ്ട് ബാറ്ററികളാണ് സാംസങ് അവതരിപ്പിച്ചത്.

സ്മാര്‍ട്ട്വാച്ചില്‍ ഘടിപ്പിക്കാവുന്ന കൈത്തണ്ടയില്‍ ചുറ്റാവുന്നതിന് ബാന്‍ഡ് എന്നാണ് പേര്. 0.3 കനം മാത്രമുള്ള ബാന്‍ഡിലും വളയുന്നതിന് സ്ട്രൈപ് എന്നാണ് പേര്. വളച്ചാലും പൂര്‍വസ്ഥിതിയിലാവും. ടി ഷര്‍ട്ടിലും ഹെയര്‍ ബാന്‍ഡിലും നെക്ലേസിലും വരെ ഇത് ഉപയോഗിക്കാം. രൂപം ബാറ്ററിയുടെ ആയുസ് 50 ശതമാനം കൂട്ടിയെങ്കിലും സ്മാര്‍ട്ട്ഫോണിലോ സ്മാര്‍ട്ട്വാച്ചിലോ ഉപയോഗിക്കാന്‍ തക്ക ചാര്‍ജ് ശേഷിയില്ല. പരീക്ഷണത്തില്‍ അരലക്ഷം തവണ വളക്കാനും നിവര്‍ക്കാനും കഴിഞ്ഞതായി സാംസങ് പറയുന്നു.


വയര്‍ ബാറ്ററി എന്ന് പേരുള്ള വയര്‍ രൂപത്തിലുള്ള വളയുന്ന ബാറ്ററിയാണ് എല്‍ജിയുടെ സംഭാവന. എല്‍ജി കെമിക്കല്‍ എന്ന ഗവേഷണ വിഭാഗം നിര്‍മിച്ച ഇത് 15 എം.എം വരെ വ്യാസത്തില്‍ ചുരുട്ടാന്‍ സാധിക്കും. സാധാരണ ബാറ്ററിയേക്കാള്‍ രണ്ടുമടങ്ങ് കാര്യമക്ഷമതയുള്ളതാണിതെന്ന് എല്‍ജി പറയുന്നു. ധരിക്കാവുന്ന ഉപകരണങ്ങളില്‍ ഒതുങ്ങിയിരിക്കാന്‍ കേബ്ള്‍ രൂപം സഹായിക്കും. 2013 മുതല്‍ വളക്കാവുന്ന ബാറ്ററികള്‍ക്കായി കൊണ്ടുപിടിച്ച ഗവേഷണം നടത്തുന്ന എല്‍ജി ഇവ താമസിയാതെ വിപണിയില്‍ ഇറക്കാനുള്ള തത്രപ്പാടിലാണ്. 2017ഓടെ പുതിയ ബാറ്ററികള്‍ വിപണിയില്‍ ഇറക്കാനാവുമെന്ന് സാംസങും പ്രത്യാശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.