മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഘടിപ്പിക്കാവുന്ന വിറ്റാമിന്‍ ഉപയോഗിച്ച് നിര്‍മിച്ച ബാറ്ററികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍. നിര്‍മാണച്ചെലവ് കുറവായതിനാല്‍ ഈ ബാറ്ററികള്‍ കുറഞ്ഞ ചെലവില്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. പരിസ്ഥിതി സൗഹൃദം, ഉയര്‍ന്ന വോള്‍ട്ടേജ് തുടങ്ങിയവയാണ് ഈ ജൈവ ബാറ്ററികളുടെ ഇതര സവിശേഷതകള്‍.
വിറ്റാമിന്‍ ബിയില്‍നിന്ന് നിര്‍മിക്കുന്ന പോളിമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന കാതോഡുകളാണ് പുതിയ ജൈവ ബാറ്ററികളുടെ അടിസ്ഥാന ഘടകമായി വര്‍ത്തിക്കുക. നിലവില്‍ കോബാള്‍ട്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കാതോഡുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമ്പോള്‍ വിറ്റാമിന്‍ ബി നിര്‍മിത കാതോഡുകള്‍ വിഘടിച്ച് മണ്ണില്‍ ലയിച്ചുചേരുന്നു. ജനിതകമായി മെച്ചപ്പെടുത്തിയ ഫംഗസില്‍ (കുമിള്‍)നിന്ന് ബാറ്ററി നിര്‍മാണത്തിനാവശ്യമായ വിറ്റാമിന്‍ വന്‍തോതില്‍ ശേഖരിക്കാന്‍ കഴിയും. കനഡയിലെ ടൊറന്‍േറാ സര്‍വകലാശാലയില്‍ നടത്തിയ പഠനം കഴിഞ്ഞ ദിവസം അഡ്വാന്‍സ്ഡ് ഫങ്ഷനല്‍ മെറ്റീരിയല്‍സ് മാസികയാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.