സ്റ്റോക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞൻമാരായ ഹാർവി ആൾട്ടർ, മൈക്കിൾ ഹൗട്ടൺ, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ചാൾസ് എം. റൈസ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം. പുരസ്കാരങ്ങള്‍ സമ്മാനിക്കുന്ന സ്വീഡിഷ് റോയൽ അക്കാദമി ഓഫ് സയൻസ് ആണ് വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം പ്രഖ്യാപിച്ചത്.
ലോകമെമ്പാടുമുള്ള ആളുകളിൽ സിറോസിസിനും കരൾ അർബുദത്തിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തിൽ നിർണായക സംഭാവന നൽകിയതിയതിനാലാണ് മൂവരും െനാബേൽ ബഹുമതിക്ക് അർഹരായതെന്ന് ജൂറി അറിയിച്ചു.
കോവിഡ് 19നുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്കായിരിക്കില്ല ഇത്തവണത്തെ നൊബേൽ ലഭിക്കുകയെന്ന് വാര്‍ത്താ ഏജൻസിയായ എ.എഫ്.പി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാമാരി ലോകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ മെഡിക്കൽ സയൻസ് എത്രത്തോളം പ്രധാനമാണെന്നാണ് കാണേണ്ടതെന്നും നൊബേൽ ഫൗണ്ടേഷൻ തലവൻ ലാര്‍സ് ഹെയ്കെൻസ്റ്റൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.