ന്യൂഡൽഹി: ചന്ദ്രനിലും ഫോർ ജി നെറ്റ്വർക്ക് ലഭ്യമാക്കാനൊരുങ്ങി 'നാസ'യും 'നോക്കിയ'യും നാഷനൽ എയ്റോനോട്ടിക്സും. ചാന്ദ്ര ഗവേഷണങ്ങളുടെ ഭാഗമായി നാസക്കൊപ്പം ചേർന്ന് 'നോക്കിയ' ചന്ദ്രനിൽ പുത്തൻ സാേങ്കതിക പരീക്ഷണങ്ങൾക്കൊരുങ്ങുന്നു.
ഏകദേശം 14.1 മില്ല്യൺ ഡോളറിെൻറതാണ് പദ്ധതി. ചന്ദ്രനിലെ ആദ്യ വയർലെസ് നെറ്റ്വർക്കാകും ഇത്. ഫോർ ജിയിൽ തുടങ്ങി ഫൈവ് ജി സാേങ്കതികവിദ്യയിലെത്തിക്കാനാണ് നീക്കം. ടെറസ്ട്രിയൽ സാേങ്കതികവിദ്യയിൽനിന്ന് ഉൾക്കൊണ്ട പ്രചോദനം ഉൾക്കൊണ്ടാണ് നാസയുടെ നീക്കം.
ഇതോടെ ബഹിരാകാശത്ത് ഫോർ ജി/ഫൈവ് ജി നെറ്റ്വർക്ക് ലഭ്യമാക്കുന്ന ആദ്യ കമ്പനിയായി 'നോക്കിയ' മാറും. പദ്ധതി നടപ്പാക്കുന്നതോടെ ചന്ദ്ര ഉപരിതല ആശയവിനിമയത്തെ പിന്തുണക്കാനും വേഗത വർധിപ്പിക്കാനും കൂടുതൽ വിശ്വാസ്യത കൈവരിക്കാനും സാധിക്കുമെന്ന് നാസ പറഞ്ഞു.
'ചന്ദ്രനിൽ ആദ്യ വയർലെസ് നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനും ഫോർ ജിയിൽനിന്ന് ഫൈവ്ജിയിലേക്ക് മാറുന്നതിനും ഞങ്ങളുടെ നൂതനാശയങ്ങൾ ഉപയോഗിച്ച് വഴികാട്ടും' -നോക്കിയ ബെൽ ലാബ്സ് ട്വീറ്റ് ചെയ്തു.
ലൂനാർ റോവറുകൾ നിയന്ത്രിക്കുന്നതിനും ചന്ദ്രെൻറ ഉപരിതല പഠനം സാധ്യമാക്കുന്നതിനും എച്ച്.ഡി വിഡിയോ സ്ട്രീം ചെയ്യുന്നതിനും പുതിയ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് നോക്കിയ ബെൽ ലാബ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.