ശതകോടീശ്വരനും വെർജിൻ ഗലാക്റ്റിക് മേധാവിയുമായ റിച്ചാർഡ് ബ്രാൻസണിന്‍റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശയാത്രയുടെ വിജയം ബഹിരാകാശ ടൂറിസം രംഗത്തെ വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭീമൻ തുക നൽകി വെർജിൻ ഗലാക്റ്റിക്കിെൻറ ആദ്യ ബഹിരാകാശ വിനോദയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം ആവേശത്തോടെയാണ് അവരുടെ ഭാവിയാത്രയെ നോക്കിക്കാണുന്നത്.
എന്നാൽ, നടൻ ആഷ്റ്റൻ കുച്ചറിെൻറ കാര്യം വ്യത്യസ്തമാണ്. പത്ത് വർഷം ബഹിരാകാശ വിനോദയാത്രയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് വിറ്റൊഴിവാക്കിയിരിക്കുകയാണ് അദ്ദേഹം. നടിയും ഭാര്യയുമായ മില കുനിസ് ആണ് അതിന് കാരണക്കാരി. മിലയുടെ ഉപദേശം അനുസരിച്ചാണ് വർഷങ്ങൾക്ക് മുമ്പ് കുച്ചർ യാത്ര പോകുന്നില്ലെന്ന് തീരുമാനിച്ചത്. ഇരുവർക്കും രണ്ട് ചെറിയ മക്കളാണുള്ളത്. അതിനാൽ, ബഹിരാകാശ യാത്ര നല്ല തീരുമാനമല്ലെന്ന് മില പറഞ്ഞത്രേ..
'ചെറിയ കുട്ടികളുള്ള സ്ഥിതിക്ക് ബഹിരാകാശത്തേക്ക് പോകുന്നത് സ്മാർട്ടായിട്ടുള്ള കുടുംബ തീരുമാനമല്ലെന്ന് എെൻറ ഭാര്യയാണ് എന്നെ ഉപദേശിച്ചത്. അതിനാൽ ഞാൻ എെൻറ ടിക്കറ്റ് വെർജിൻ ഗലാറ്റിക്കിന് തിരിച്ചു വിറ്റു. ശരിക്കും ബഹിരാകാശത്തേക്കുള്ള അടുത്ത ഫ്ലൈറ്റിൽ ഞാനുണ്ടാവേണ്ടതായിരുന്നു. -കുച്ചർ ഒരു വിദേശ മാധ്യമത്തോട് പ്രതികരിച്ചു. അതേസമയം, ബഹിരാകാശത്തേക്ക് പോകാനുള്ള പ്ലാനിൽ നിന്നും തൽക്കാലത്തേക്ക് കുച്ചർ പിന്മാറിയിട്ടില്ല, എന്നെങ്കിലും പോകാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് വെർജിൻ ഗലാറ്റിക്കിെൻറ ബഹിരകാശ വിനോദയാത്രാ സംഘത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 250,000 ഡോളറിനാണ് (1.86 കോടി രൂപ) അദ്ദേഹം ആദ്യ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റെടുത്തിരിക്കുന്നത്. ഭാവിയിൽ വെർജിൻ ഗലാറ്റിക നടത്താൻ ഉദ്ദേശിക്കുന്ന യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാൻസൻ അവകാശപ്പെടുന്നത്. ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് ഇൗടാക്കുന്നത്. ടിക്കറ്റ് വിൽപനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളറാണ് സ്വരൂപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.