എല്ലാവരും മാസ്​ക്​ ധരിച്ചപ്പോൾ അയാൾ ധരിക്കുന്നത്​ 'മരുപ്പച്ച'; കാരണമിതാണ്​...

കോവിഡ്​ മഹാമാരി ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കി പടർന്നുപടിക്കു​േമ്പാൾ, വിപണിയിൽ മാസ്​ക്​ കച്ചവടം പൊടിപൊടിക്കുകയാണ്​. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഇപ്പോഴും മാസ്​ക്​ ധരിക്കൽ നിർബന്ധമാണ്​. അതുകൊണ്ട്​ തന്നെ പല കമ്പനികളും വിവിധ ടെക്​നോളജികൾ ഉൾപ്പെടുത്തിക്കൊണ്ട്​ വ്യത്യസ്​തമായ മാസ്ക്കുകൾ നിർമിച്ച്​ മാർക്കറ്റിലെത്തിക്കുന്നുണ്ട്​​.

എന്നാൽ, ബെൽജിയം സ്വദേശിയായ അലൈൻ വെർഷ്വെരൻ വ്യത്യസ്തനാകുന്നത്​ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരുതരം മാസ്​ക്​ ധരിച്ചാണ്​. കലാകാരനും സാമൂഹിക പ്രവർത്തകനുമായ അലൈൻ, ബ്രസൽസിലെ നഗരവീഥികളിലൂടെ ആ മാസ്​ക്കുമിട്ട്​ നടക്കു​േമ്പാൾ ആളുകൾ അയാളെ തുറിച്ചുനോക്കും. കാരണം മറ്റൊന്നുമല്ല, അയാൾ ധരിക്കുന്നത്​ കേവലം ഒരു മാസ്കല്ല, മറിച്ച്​ ഒരു മരുപ്പച്ച തന്നെയാണ്​​.


'എടുത്തുനടക്കാവുന്ന മരുപ്പച്ച' എന്ന്​ അലൈൻ വിശേഷിപ്പിക്കുന്ന മുഖാവരണം പെട്ടിപോലിരിക്കുന്ന ഒരു കുഞ്ഞൻ പ്ലെക്​സിഗ്ലാസ്​ ഹരിതഗൃഹം​ തന്നെയാണ്​. അതിനകത്ത് സുഗന്ധം പരത്തുന്ന ചില ഒൗഷധ സസ്യങ്ങളുമുണ്ട്​. ​ 61കാരനായ അലൈൻ വെർഷ്വെരൻ 15 വർഷം മുമ്പാണ്​ 'പോർട്ടബ്​ൾ ഒയാസിസി'​െൻറ ആശയം വികസിപ്പിക്കുന്നത്​. കോവിഡ്​ പടർന്നുപിടിച്ചതോടെ അതേ ആശയം അദ്ദേഹം വീണ്ടും പൊടിതട്ടിയെടുത്തു.

"മരുഭൂമികളിലെ ശാന്തവും സമാധാനപരവും ജീവിത യോഗ്യവുമായ ഇടങ്ങളാണ്​ മരുപ്പച്ച. ഇവിടെ, ഒൗഷധ സസ്യങ്ങൾ അടങ്ങിയ മരുപ്പച്ച (ധരിക്കുന്നതിലൂടെ) ഞാൻ ഉദ്ദേശിക്കുന്നത്​ പുറത്തുനിന്നുള്ള ദോഷങ്ങളിൽ നിന്ന് ഞാൻ എന്നെത്തന്നെ സംരക്ഷിക്കുന്നു എന്നതാണ്" -വെർഷ്വെരൻ പറഞ്ഞു തുടങ്ങി. തീർത്തും വിരസവും ശബ്​ദ കോലാഹലങ്ങളുള്ളതും ദുർഗന്ധമുള്ളതുമായ ഇൗ ലോകത്ത്​ നിന്നും എന്നെ തന്നെ അടച്ചിടാനായി ഒരു കുമിള സൃഷ്​ടിക്കാനാണ്​ ഞാൻ ശ്രമിച്ചത്​. ആസ്​ത്മ രോഗിയായ തനിക്ക്​ അത്​ ധരിക്കുന്നതിലൂടെ കൂടുതൽ അനായാസമായി ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്നും, മാസ്​ക്കിന്​ പകരം ഏത്​ കാലത്തും ത​െൻറ 'മരുപ്പച്ച' തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും മാസ്​ക്​ ധരിച്ച്​ ബ്രസൽസ്​ പട്ടണത്തിലൂടെ പോകുന്നവർ അലൈൻ വെർഷ്വെര​െൻറ 'പെട്ടി മാസ്​ക്'​ കണ്ട്​ കൗതുകം തോന്നി അയാൾക്ക്​ ചുറ്റും തടിച്ചുകൂടുന്നുണ്ട്​. ഒപ്പം നിന്ന്​ ഫോ​േട്ടാ എടുക്കാനും എന്തിനാണ്​ ഇത്​ ധരിക്കുന്നത്​ എന്നതടക്കമുള്ള ചോദ്യങ്ങൾ ചോദിക്കാനും പലരും മറക്കാറില്ല. 

Full View

Tags:    
News Summary - Belgian Man Wears a Portable Oasis Instead of a Face Mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.