ബെയ്ജിങ്: രണ്ടാംതവണയും ബഹിരാകാശ നടത്തം യാഥാർഥ്യമാക്കി ചരിത്രം കുറിച്ച് ചൈന. ലിയു ബോമിങ്, ടാങ് ഹോംഗ്‌ബോ എന്നിവരാണ് പുതിയ ബഹിരാകാശ കേന്ദ്രത്തിന് പുറത്ത് നടന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ യാത്രികനായ ലീ ഹെഷെങ് സ്റ്റേഷനുള്ളില്‍ തന്നെ കഴിഞ്ഞു.
പരിക്രമണ സ്റ്റേഷന് പുറത്ത് 15 മീറ്റര്‍ (50 അടി) നീളമുള്ള റോബോട്ടിക് ഭുജം സ്ഥാപിക്കൽ, അത്യാധുനിക ബഹിരാകാശ വസ്ത്രത്തിെൻറ പരീക്ഷണം എന്നിവയും ഇവര്‍ ബഹിരാകാശ നടത്തത്തിനിടെ നിര്‍വഹിച്ചു. ആറ് മണിക്കൂറോളം ശൂന്യതയില്‍ കഴിയാന്‍ സഹായകമാവുന്നതാണ് ഈ വസ്ത്രം.
ആദ്യമായാണ് ചൈനീസ് ബഹിരാകാശ സംഘം ബഹിരാകാശ നിലയത്തിനു പുറത്ത് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇക്കുറി.
ജൂണ്‍ 17നാണ് മൂന്ന് ബഹിരാകാശ യാത്രികരും സ്‌പേസ് സ്റ്റേഷനിലെത്തിയത്. 2008ലായിരുന്നു ആദ്യമായി ബഹിരാകാശ ത്ത് നടന്ന് ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർ ചരിത്രം കുറിച്ചത്. അന്ന് ബഹിരാകാശ നിലയത്തിനകത്താണ് സംഘം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.