Photograph: Jin Liwang/AP

'ചൈനയിൽ നിന്നുള്ള അടുത്ത പണി ആകാശത്തുണ്ട്'​; ഭീമാകാരമായ റോക്കറ്റി​െൻറ ഭാഗം ശനിയാഴ്​ച്ച ഭൂമിയിൽ പതിച്ചേക്കുമെന്ന്​​ വിദഗ്​ധർ

വുഹാനിൽ ഉദ്​ഭവിച്ചു എന്ന്​ പറയപ്പെടുന്ന കോവിഡ് മഹാമാരിക്ക്​ ശേഷം ലോകത്തിന്​ തലവേദനയായി ചൈനയിൽ നിന്നുള്ള മറ്റൊരു ദുരന്തം. ഇത്തവണ ആകാശത്ത്​ നിന്നാണ്​ പണിവരുന്നത്​ എന്നതാണ്​ വ്യത്യാസം. ചൈനയുടെ ലോങ്​ മാര്‍ച്ച് 5 ബി എന്ന റോക്കറ്റി​െൻറ 100 അടി ഉയരവും 21 ടൺ ഭാരവുമുള്ള ഭാഗം നിയന്ത്രണം നഷ്​ടമായി ഭൂമിയിലേക്ക്​ കുതിച്ചുകൊണ്ടിരിക്കുകയാണ്​. നിലവിൽ ഭൂമിയെ പരിക്രമണം ചെയ്യുകയാണെങ്കിലും നിയന്ത്രണമില്ലാത്തതിനാൽ അന്തരീക്ഷത്തിലേക്കിറങ്ങി എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്ക്​ അത്​ പാഞ്ഞെത്തിയേക്കാമെന്നായിരുന്നു ബഹിരാകാശ വിദഗ്​ധർ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ നൽകിയത്​.

എന്നാൽ, റോക്കറ്റിനെ ട്രാക്ക്​ ചെയ്യുന്ന യു.എസ്​ സ്​പെയ്​സ്​ കമാൻഡ്​ മുന്നറിയിപ്പ്​ നൽകുന്നത്​ അത്​ വരുന്ന ശനിയാഴ്​ച്ച തന്നെ സംഭവിക്കുമെന്നാണ്​​. ബഹിരാകാശത്ത്​ നിന്ന്​ ഭൂമിയിലേക്ക്​ പതിക്കുന്ന ഏറ്റവും വലിപ്പമുള്ള വസ്​തുവായിരിക്കും ചൈനയുടെ റോക്കറ്റ്​. ന്യൂയോർക്ക്​, മാഡ്രിഡ്​, ബീജിങ്​​ എന്നീ നഗരങ്ങളിലെവിടെയെങ്കിലും വീഴാനാണ്​ സാധ്യതയെന്ന്​ റിപ്പോർട്ടുകളുണ്ടെങ്കിലും അവശിഷ്​ടങ്ങൾ എവിടെ പതിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ആരും നൽകുന്നില്ല.

ചൈനയുടെ സ്വപ്​ന പദ്ധതിയായ ടിയാൻഗോങ്​ സ്​പേസ്​ സ്​റ്റേഷ​െൻറ ആദ്യത്തെ മൊഡ്യൂൾ സ്ഥാപിക്കാനാണ്​, ലോങ്​ മാര്‍ച്ച് 5 ബി ബഹിരാകാശത്തേക്ക്​ കുതിച്ചത്​. 21 ടൺ ഭാരവുമേന്തിയായിരുന്നു പോക്ക്​. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയന്ത്രിത റീ എൻട്രി പ്രക്രിയയിലൂടെ റോക്കറ്റ്​ തിരിച്ചിറക്കി പുനരുപയോഗിക്കാനുള്ള ചൈനയുടെ പദ്ധതി പാളുകയായിരുന്നു. കൂടാതെ നിയന്ത്രണം നഷ്​ടമായി ഭീമാകാരമായ റോക്കറ്റി​െൻറ ഭാഗം ഭ്രമണം ചെയ്​തുകൊണ്ടിരിക്കുകയാണ്​.

ലോകത്ത്​ എവിടെയെന്നില്ലാതെ, മനുഷ്യ വാസമുള്ള ഇടത്തേക്ക്​ പോലും അത്​ വീഴാൻ സാധ്യതയുണ്ടെന്നാണ്​ വിദഗ്​ധരുടെ ജാഗ്രതാ നിർദേശം. നിലവിൽ 170-300 കിലോമീറ്ററുകൾ ഉയരത്തിലാണ്​ സഞ്ചരിക്കുന്നത്​. റോക്കറ്റി​െൻറ ഭൂമിയിലേക്ക്​ പതിക്കാൻ പോകുന്ന ഭാഗത്തിന്​ യു.എസ്​ നൽകിയിരിക്കുന്ന പേര്​ 2021 035 ബി എന്നാണ്​. കഴിഞ്ഞ മേയിൽ ചൈനയുടെ മറ്റൊരു റോക്കറ്റ്​ ഭീതി പടർത്തിക്കൊണ്ട്​ ഭൂമിയിലേക്ക്​ സമാനമായ രീതിയിൽ പാഞ്ഞെത്തിയിരുന്നു. എന്നാൽ, അന്ന്​ റോക്കറ്റി​െൻറ ഭാഗം അറ്റ്​ലാൻറിക്​ സമുദ്രത്തിലായിരുന്നു വീണത്​. അതിനൊപ്പമുണ്ടായിരുന്ന മറ്റ്​ അവശിഷ്​ടങ്ങളാക​െട്ട ആഫ്രിക്കൻ രാജ്യമായ ​െഎവറികോസ്റ്റിലെ ജനവാസമുള്ള ഗ്രാമത്തിലേക്കാണ്​ വന്നുവീണത്​. അന്ന്​ ആൾനാശമൊന്നും ഉണ്ടായിരുന്നില്ല.

എന്തായാലും പുതിയ സംഭവം ചൈനയുടെ വലിയ പിഴവാണെന്ന്​ തന്നെയാണ്​ ബഹിരാകാശ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. ബാഹ്യ നിയന്ത്രണങ്ങളില്ലാതെ, അത്രത്തോളം വലിപ്പവും ഭാരവുമുള്ള വസ്​തുവിനെ ഭൂമിയിലേക്ക്​ പതിക്കാൻ അനുവദിക്കുന്നത്​ ഒരിക്കലും യോജിക്കാൻ പറ്റാത്തതാണെന്നും അവർ വ്യക്​തമാക്കുന്നു. ചൈനയുടെ ബഹിരാകാശനിലയത്തി​െൻറ നിര്‍മാണത്തോടനുബന്ധിച്ചുള്ള 11 ദൗത്യങ്ങളുടെ ഭാഗമായി 2020ൽ വിക്ഷേപിച്ച റോക്കറ്റി​െൻറ ഭാഗമാണ്​ തിരിച്ചുവരുന്നത്​. 

Full View

Tags:    
News Summary - Debris from Chinese rocket could hit Earth at weekend says expert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.