പെരിന്തൽമണ്ണ: ഈ വർഷം ഡിസംബർ 26ന് ആകാശത്ത് അത്യപൂർവ കാഴ്ചയുമായി വലയ സൂര്യഗ്രഹണ ം ദൃശ്യമാകും. ദീർഘവൃത്തപഥത്തിൽ ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറെ അകലെയ ാകുമ്പോൾ ഗ്രഹണം സംഭവിച്ചാൽ സൂര്യബിംബത്തെ പൂർണമായി മറക്കാൻ ചന്ദ്രന് സാധിക്കില്ല.
ഈ സമയത്ത് സൂര്യൻ അഗ്നിവലയം പോലെ കാണപ്പെടുന്നതാണ് വലയ സൂര്യഗ്രഹണം. സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ദൃശ്യമാവുക. മറ്റ് പ്രദേശങ്ങളിൽ ഭാഗികഗ്രഹണം കാണാനാവും. തെക്കേ അറ്റത്തെ പാറശാലയിൽപോലും ഗ്രഹണത്തിെൻറ പാരമ്യസമയത്ത് 87 ശതമാനം സൂര്യബിംബം മറക്കപ്പെടും.
ഗ്രഹണം വ്യത്യസ്ത തോതിൽ രാജ്യം മുഴുവനും സമീപരാജ്യങ്ങളിലും ദൃശ്യമാകും. കേരളത്തിൽ ചെറുവത്തൂർ, പയ്യന്നൂർ, തളിപ്പറമ്പ്, മാനന്തവാടി, മീനങ്ങാടി പട്ടണങ്ങൾക്ക് സമീപത്തുകൂടിയാണ് 118 കി.മീ. വീതിയുള്ള വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത്. ഇവിടങ്ങളിലാകും ദൈർഘ്യമേറിയ വലയഗ്രഹണം ദൃശ്യമാവുക. ചെറുവത്തൂരിൽ രാവിലെ 08.04.41ന് ഭാഗികഗ്രഹണം ആരംഭിക്കുകയും 11.04.48ന് അവസാനിക്കുകയും ചെയ്യും. ഇതിനിടയിൽ 09.24.18 മുതൽ 09.27.30 വരെയുള്ള മൂന്ന് മിനിറ്റ് 12 സെക്കൻഡാണ് വലയാവസ്ഥ ദൃശ്യമാവുക.
ഇവ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും ജനങ്ങളിലെത്തിക്കാൻ വഴിയൊരുക്കുമെന്ന് അധ്യാപകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു. ‘ബീടീവി സയൻസ്’ യൂടൂബ് ചാനലിൽ വിശദാംശങ്ങളും സുരക്ഷിത നിരീക്ഷണമാർഗങ്ങളും വിവരിക്കും. 2010 ജനുവരി 15നാണ് കേരളത്തിൽ അവസാനമായി വലയഗ്രഹണം ദൃശ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.