ടെസ്ല ഇലക്ട്രിക് കാറുകളിലൂടെ ലോകപ്രശസ്തനായ ഇലോൺ മസ്ക് സ്പേസ് എക്സ് എന്ന തെൻറ കമ്പനിയിലൂടെ ഞെട്ടിക്കുന്ന പല പദ്ധതികൾക്കുമാണ് കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും അതിവേഗതയുള്ള ഇൻറർനെറ്റ് എത്തിക്കുന്നതിെൻറ ഭാഗമായി സാറ്റലൈറ്റുകൾ നിർമിച്ചുകൊണ്ടിരിക്കുന്ന മസ്കിെൻറ സ്പേസ് എക്സ്, ചൊവ്വ ഗ്രഹത്തെ നമ്മുടെ പുതിയ ഭവനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിെൻറ ഭാഗമായി വൈകാതെ അവിടേക്ക് മനുഷ്യരെ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലുമാണ്.
അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ചൊവ്വ കീഴടക്കാനുള്ള തെൻറ പദ്ധതികളെ കുറിച്ച് മസ്ക് സംസാരിച്ചിരുനു. അടുത്ത ആറ് വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങാൻ കഴിയുമെന്ന് തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'സ്പേസ് എക്സ് ഇപ്പോൾ അതിെൻറ ഫ്ലാഗ്ഷിപ്പ് റോക്കറ്റായ 'ബിഗ് ഫാൽക്കൺ' നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലിയിലാണ്. ഇപ്പോൾ അത് സ്റ്റാർഷിപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇൗ ഷിപ്പാണ് ചൊവ്വയിൽ ഇറങ്ങാനുള്ള ദൗത്യത്തിന് വേണ്ടി ഉപയോഗിക്കുക. - ഇലോൺ മസ്ക് പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ തെൻറ ബഹിരാകാഷ ഗവേഷണ സംഘടന മനുഷ്യനില്ലാതെ ചൊവ്വയിൽ ഇറങ്ങാനുള്ള ഒരു പരീക്ഷണ ദൗത്യം നടത്തുമെന്നും മസ്ക് അറിയിച്ചിട്ടുണ്ട്. ഓരോ 26 മാസത്തിലും സൂര്യനുചുറ്റും അവയുടെ ആപേക്ഷിക ഭ്രമണപഥത്തിൽ ഭൂമി-ചൊവ്വ സമന്വയം സംഭവിക്കും. ഭാഗ്യം കടാക്ഷിക്കുകയാണെങ്കിൽ അടുത്ത ഭൂമി-ചൊവ്വ സമന്വയത്തിെൻറ സമയത്ത് വിക്ഷേപണം നടത്തുമെന്നും ആറ് വർഷത്തിനകം മനുഷ്യനെയും ചൊവ്വയിലെത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എന്തായാലും തെൻറ പുതിയ പദ്ധതിയിലൂടെ നിരവധി ആളുകൾക്ക് ചൊവ്വയിലേക്ക് പോകാമെന്നും അവിടെ ജീവിക്കാൻ സാധിക്കുമെന്നാണ് മസ്ക് ഉറപ്പുനൽകുന്നത്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ താൻ ബഹിരാകാശ യാത്ര നടത്തുമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.