ന്യൂഡൽഹി: ബഹിരാകാശരംഗത്ത് പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. ഒരു വനിതയട ക്കം മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് അയക്കുന്ന 2022ലെ ഗഗൻയാൻ ദൗത്യത്തിനു പിന്നാലെ സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ വെളിപ്പെടുത്തി.
20 ടണ്‍ ഭാരം വരുന്ന നിലയം ഭ്രമണപഥത്തില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥാപിക്കുക. ഗഗനചാരികൾക്ക് 15 മുതല്‍ 20 ദിവസം വരെ താമസിക്കാം. സ്വന്തമായ ബഹിരാകാശ നിലയം നിർമിക്കാൻ അഞ്ചുമുതല്‍ ഏഴുവര്‍ഷം വരെ വേണ്ടിവരും -സ്വപ്നപദ്ധതി വിശദീകരിച്ച് െഎ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു. മൂന്ന് ഇന്ത്യക്കാർ ഏഴുദിവസം ബഹിരാകാശത്തു താമസിച്ചു മടങ്ങിവരുന്ന വിധത്തിലാണ് ഗഗൻയാൻ ദൗത്യം മുന്നോട്ടുനീക്കുന്നത്. ശ്രീഹരിക്കോട്ട ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ജി.എസ്.എല്‍.വി-എം.കെ 3 പ്രയോജനപ്പെടുത്തിയാകും ഇൗ ദൗത്യം.
2022ലെ സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുകയെന്ന് െഎ.എസ്.ആർ.ഒയുടെ നാലു സുപ്രധാന ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതികമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും വ്യക്തമാക്കി. 10,000 കോടി രൂപയാണ് മുതല്‍മുടക്ക്. ചാന്ദ്രയാന്‍ രണ്ട്, ഗഗന്യാന്, സൂര്യെൻറ പ്രഭാമണ്ഡലം ലക്ഷ്യമാക്കിയുള്ള ആദിത്യ മിഷന്, ശുക്രനെ പഠിക്കാനുള്ള വീനസ് മിഷന് എന്നീ നാലു വിക്ഷേപണ ദൗത്യങ്ങള്‍ക്കാണ് ഐ.എസ്.ആർ.ഒ തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.