ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-രണ്ട് വിജയകരമായി പരീക്ഷിച്ചു. ആണവ പോർമുന വഹിക്കാൻ കഴിയുന്ന മിസൈൽ, ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിലെ (വീലർ ദ്വീപ്) മൊബൈൽ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് വിക്ഷേപിച്ചത്.
2000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലായ അഗ്നി-രണ്ട്, കരസനേയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന് വേണ്ടിയാണ് പരീക്ഷിച്ചത്. ഫെബ്രുവരി ആറിനും സമാനരീതിൽ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്പ്മെന്‍റ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ് അഗ്നി-2 വികസിപ്പിച്ചത്.
അഗ്നി-1 (700 കിലോമീറ്റർ), അഗ്നി-2 (2000 കിലോമീറ്റർ), അഗ്നി-3 (2500 കിലോമീറ്റർ), അഗ്നി-4 (2500 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെ), അഗ്നി-5 (5000 മുതൽ 5500 കിലോമീറ്റർ വരെ) എന്നീ അഗ്നി പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.
അമേരിക്ക, ബ്രിട്ടൺ, റഷ്യ, ചൈന, ഫ്രാൻസ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.