ജപ്പാനിലെ ശതകോടീശ്വരൻ യുസാകു മേസാവ (Yusaku Maezawa) 12 ദിവസത്തെ ബഹിരാകാശ യാത്ര കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയത്. എട്ടു കോടി ഡോളർ (ഏകദേശം 607 കോടി രൂപ) മുടക്കിയാണ് ഫാഷൻ രംഗത്തെ അതികായനായ മേസാവ ബഹിരാകാശത്തേക്ക് പോയത്. 12 ദിവസങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്നു അദ്ദേഹം ചെലവഴിച്ചത്.
തന്റെ ബഹിരാകാശ അനുഭവം പങ്കുവെക്കാനായി 46കാരനായ മേസാവ ഒരു വാർത്താ സമ്മേളനവും വിളിച്ചുകൂട്ടി. വാട്ടർതീം പാർക്കുകളിലെ റോളർകോസ്റ്റ് റൈഡാണ് ബഹിരാകാശത്തേക്കുള്ള യാത്രയേക്കാൾ ഭയാനകമെന്ന് മേസാവ പറഞ്ഞു.
'നിങ്ങൾ ബഹിരാകാശത്തേക്ക് പോയാൽ ഭൂമിയോട് അതിരറ്റ അഭിനിവേഷം തോന്നും. അവിടെ കാറ്റുണ്ട്, ഗന്ധമുണ്ട്, ഋതുക്കളുണ്ട് എന്നോർത്ത് സന്തോഷിച്ചുപോകും. ചിത്രങ്ങളിൽ നിങ്ങൾ കാണുന്നതിനേക്കാൾ 100 മടങ്ങ് മനോഹരമായി ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണപ്പെടും'' - അദ്ദേഹം വ്യക്തമാക്കി.
''ലോഞ്ച് സമയത്ത് എനിക്ക് അനുഭവം ഏറെ ആസ്വദിക്കാൻ കഴിഞ്ഞു, സ്റ്റേഷനിൽ നിന്ന് ഒരു ഷിൻകാൻസെൻ (ബുള്ളറ്റ്) ട്രെയിൻ പുറപ്പെടുന്നത് പോലെ എനിക്ക് തോന്നി, അത് വളരെ സുഗമമായിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മാത്രമാണ് പേടകം വിക്ഷേപിക്കപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായത്." - മേസാവ പറഞ്ഞു.
2019-ൽ തന്റെ ഓൺലൈൻ ഫാഷൻ ബിസിനസ് സോസോ (zozo) സോഫ്റ്റ്ബാങ്കിന് വിറ്റ മെയ്‌സാവ, അടുത്ത വർഷം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്പേസ്എക്സിന്റെ ചാന്ദ്ര യാത്രയിലെ ആദ്യത്തെ സ്വകാര്യ യാത്രക്കാരനാകാനുള്ള പുറപ്പാടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.