ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം അതിെൻറ സന്തോഷം പങ്കുവെക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ്. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് താൻ സ്ഥാപിച്ച കമ്പനിയായ ബ്ലൂ ഒറിജിെൻറ മനുഷ്യനെ വഹിച്ചുള്ള യാത്ര വിജയിച്ചതോടെ ആമസോൺ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു. അവരാണ് തെൻറ യാത്രക്ക് പണം മുടക്കിയതെന്നായിരുന്നു ബെസോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ഇൗ പ്രസ്താവന ഇപ്പോൾ ആമസോൺ സ്ഥാപകനെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്.
"ഇൗ സാഹചര്യത്തിൽ എല്ലാ ആമസോൺ ജീവനക്കാർക്കും ഓരോ ആമസോൺ ഉപഭോക്താവിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നിങ്ങളാണ് ഇവയ്‌ക്കെല്ലാം പണം നൽകിയത്. അതിനാൽ ഓരോ ആമസോൺ ഉപഭോക്താവിനും എല്ലാ ആമസോൺ ജീവനക്കാർക്കും എെൻറ ഹൃദ്യമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഇത് വളരെ അഭിനന്ദനീയമാ ണ്" - ഇങ്ങനെയായിരുന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
അതോടെ, ലോകമെമ്പാടുമുള്ള ആമസോൺ ജീവനക്കാർ അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അന്യായമായ വേതനത്തെക്കുറിച്ചും പരാതിപ്പെടുന്നത് ഉയർത്തിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേരാണ് രംഗത്തെത്തിയത്.
അതെ, കുറഞ്ഞ വേതനവും ഭ്രാന്തചിത്തവും മനുഷ്യത്വരഹിതവുമായ ജോലിസ്ഥലവും ആയിട്ട് പോലും ആമസോൺ തൊഴിലാളികൾ അതിന് പണം നൽകി... നിങ്ങളുടെ ഡെലിവറി ഡ്രൈവർമാർക്ക് മഹാമാരിയുടെ സമയത്ത് ആരോഗ്യ ഇൻഷുറൻസ് പോലുമില്ല. അതുപോലെ ആമസോൺ ഉപഭോക്താക്കളും പണം നൽകുന്നു, അത് ചെറുകിട കച്ചവടക്കാരെ തകർക്കുന്നതിനായി ആമസോൺ തങ്ങളുടെ വിപണി ശക്തി ദുരുപയോഗം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നു. -യു.എസ് കോൺഗ്രസ്വുമണായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ് തുറന്നടിച്ചു.
Yes, Amazon workers did pay for this - with lower wages, union busting, a frenzied and inhumane workplace, and delivery drivers not having health insurance during a pandemic.
— Alexandria Ocasio-Cortez (@AOC) July 20, 2021
And Amazon customers are paying for it with Amazon abusing their market power to hurt small business. https://t.co/7qMgpe8u0M
യുഎസ് സെനറ്റർ എലിസബത്ത് വാറനും ബെസോസിനെതിരെ ആഞ്ഞടിച്ചു. "നികുതി അടച്ച കഠിനാധ്വാനികളായ എല്ലാ അമേരിക്കക്കാർക്കും" നന്ദി പറയണമെന്നായിരുന്നു' അവർ പറഞ്ഞത്. നികുതി അടയ്ക്കാത്തതിന് കോടീശ്വരനെയും ആമസോണിനെയും വാറൻ പരിഹസിക്കുകയും ചെയ്തു.
Jeff Bezos forgot to thank all the hardworking Americans who actually paid taxes to keep this country running while he and Amazon paid nothing. https://t.co/tjOeCWbUA8
— Elizabeth Warren (@ewarren) July 20, 2021
Tone deaf doesn't begin to describe this @JeffBezos quote.
— Nick Knudsen 🇺🇸 (@NickKnudsenUS) July 21, 2021
I'm sure your workers who get blocked from unionizing at every turn are just giddy with excitement about your neato field trip to outer space that they subsidized. https://t.co/pmgCUIp7kp
(Narrator whispers)… paid with underpaid labor in sweatshop conditions all while you didn't pay much taxes.
— Eric Feigl-Ding (@DrEricDing) July 20, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.