വാഷിങ്ടൺ: ഭൂമിക്കപ്പുറത്ത് മനുഷ്യവാസത്തിന്‍റെ സാധ്യതകൾ ആരായുന്ന തിരക്കിലാണ് ഏറെയായി ശാസ്ത്രജ്ഞർ. കാലാവസ്ഥ അനുയോജ്യമാകാമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ആവശ്യമായ ജലത്തിന്‍റെ അസാന്നിധ്യത്തിലായിരുന്നു എന്നും ആശങ്ക. എന്നാൽ, ആ വിഷയത്തിലും ആധി പിടിക്കേണ്ടതില്ലെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചന നൽകുന്നത്.
നാലു കോടി വർഷങ്ങൾക്ക് മുമ്പ് ചൊവ്വാഗ്രഹത്തിൽ സംഭവിച്ച മാറ്റം അവിടെയുണ്ടായിരുന്ന കുടിവെള്ളം ആകാശത്തേക്ക് നീരാവിയായി പോകാനിടയാക്കിയെന്നും ജലത്തിന്‍റെ സാന്നിധ്യം ഇനി കാര്യമായി തെരയേണ്ടതില്ലെന്നുമായിരുന്നു ഇതുവരെയും ശാസ്ത്ര ലോകത്ത് പറഞ്ഞുപരന്ന നിഗമനങ്ങളിലൊന്ന്. എന്നാൽ, ഏറ്റവും പുതിയതായി 'സയൻസ്' ജേണലിൽ വന്ന ഗവേഷണ പ്രകാരം ചൊവ്വയിൽ ഉണ്ടായിരുന്ന ജലത്തിന്‍റെ 30 ശതമാനം മുതൽ 99 ശതമാനം വരെ അപ്രത്യക്ഷമായിട്ടില്ലെന്നും അവ ഇപ്പോഴും പാറക്കല്ലുകൾക്കും കളിമണ്ണിനും അടിയിൽ ഊർന്നിറങ്ങികിടപ്പുണ്ടെന്നും പ്രതീക്ഷിക്കുന്നു. മുകളറ്റത്ത് ഉണങ്ങി മരുഭൂമി പോലെ കിടന്നാലും ജലം പൂർണമായി അസ്തമിച്ചുവെന്ന് പറയാറായിട്ടില്ലെന്നാണ് കണ്ടെത്തൽ.
ചൊവ്വയിൽ മനുഷ്യവാസത്തിന് സാധ്യത തേടി 50 ഓളം ആകാശ യാത്രകൾ ഇതിനകം വിവിധ രാജ്യങ്ങൾ നടത്തിയിട്ടുണ്ട്. ഇവയിൽ പലതും പരാജയമായിരുന്നു. മാസങ്ങളെടുത്താണ് ഓരോ പേടകവും ചൊവ്വാ പ്രതലത്തിൽ ഇറങ്ങുക. തുടർന്ന്, കൃത്യമായ വിവരങ്ങൾ കൈമാറലാണ് ശ്രമകരമായ ദൗത്യം. അടുത്തിെട മാത്രം യു.എസ്, യു.എ.ഇ, ചൈന എന്നീ രാജ്യങ്ങളാണ് ചൊവ്വയിലേക്ക് പേടകങ്ങൾ പറഞ്ഞയച്ചത്. പഴയകാലത്ത് ഇവിടെ ജീവിതം സാധ്യമായോ എന്നും അവിടുത്തെ പ്രകൃതി തുടർന്നും ജീവിതത്തിന് അനുകൂലമാണോ എന്നുമാണ് ഓരോ ഗവേഷണവും പ്രധാനമായി തെരയുന്നത്.
460 േകാടി വർഷം മുമ്പ് രൂപമെടുത്ത ചൊവ്വയിൽ ജീവിതത്തിന് അനുകൂല സാഹചര്യമുണ്ടായിരുന്നുവെന്നാണ് അനുമാനം. പിന്നീട് വന്ന മാറ്റങ്ങൾ ഇപ്പോൾ കാണുന്ന അവസ്ഥയിലേക്കു മാറ്റി. ഇവ തിരിച്ചുപിടിച്ച് വീണ്ടും ജീവിതം പിടിക്കലാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.