യു.എസ് മണ്ണിൽ നിന്ന് രണ്ട് യാത്രികർ ബഹിരാകാശ സ്റ്റേഷനിലേക്ക്

വാഷിങ്ടൺ: രണ്ട് ബഹിരാകാശ യാത്രികരെ അടുത്ത മാസം രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലേക്ക് (ഐ.സി.സി) അയക്കുമെന്ന് നാസ. ദീർഘകാല പരിചയമുള്ള ബോബ് ബെൻകൻ, കേണൽ ഡഗ്ലസ് ഹർലി എന്നീ അമേരിക്കാൻ യാത്രികരാണ് മെയ് 27ന് സ്പേസ് സ്റ്റേഷനിലേക്ക് യ ാത്ര തിരിക്കുക.

ഫ്ലോറിഡയിൽനിന്ന് വാണിജ്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച സ്പേസ് ക്രാഫ്റ്റിനെ ഫാൽക്കൻ 9 റോക്കറ്റാണ് ബഹിരാകാശത്ത് എത്തിക്കുക. 2011ന് ശേഷം അമേരിക്ക ആദ്യമായാണ് സ്വന്തം മണ്ണിൽ നിന്ന് യു.എസ് നിർമിത റോക്കറ്റിൽ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്നത്.

ദൗത്യത്തി​​െൻറ ജോയിൻറ്​ ഒാപറേഷൻ കമാൻഡ് ആണ് ബോബ് ബെൻകൻ. 2000ൽ നാസയുടെ ഭാഗമായവരാണ് ഇരുവരും. ബെൻകൻ രണ്ടു തവണ സ്പേസ് ഷട്ടിൽ ഫ്ലൈറ്റിലും ഹർലി രണ്ടു തവണ സ്പേസ് ഫ്ലൈറ്റിലും യാത്ര ചെയ്തിട്ടുണ്ട്.

എലോൺ മസ്കാണ് വാണിജ്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് സ്ഥാപിച്ചത്.

Tags:    
News Summary - NASA to launch American astronauts to Space Station from US soil -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.