വാഷിങ്ടൺ: ഭൂമിക്കപ്പുറത്ത് ജീവെൻറ തുടിപ്പു തേടിയുള്ള മനുഷ്യപ്രയാണത്തിൽ നിർണായക ചുവടുകൂടി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ'യുടെ പെഴ്സിവീയറൻസ് പേടകം വെള്ളിയാഴ്ച ചൊവ്വ ഗ്രഹത്തിൽ വിജയകരമായി നിലംതൊട്ടതോടെയാണിത്. ശാസ്ത്രലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന അതിസങ്കീർണ ലാൻഡിങ് ദൗത്യം വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2.28 നായിരുന്നു.
പേടകം നിലംതൊട്ടു എന്ന് ലോകത്തെ അറിയിച്ചതാകട്ടെ നാസ സംഘത്തിലെ കർണാടക സ്വദേശിനിയായ ഡോ. സ്വാതി മോഹനും. 2020 ജൂലൈ 30ന് യു.എസ് ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ േകപ് കനാവറിൽനിന്ന് പുറപ്പെട്ട പേടകമാണ് ഏഴുമാസം കൊണ്ട് 48 കോടി കിലോമീറ്റർ യാത്രചെയ്ത് ചൊവ്വയിലിറങ്ങിയത്. ഒരു അന്യഗ്രഹത്തിലേക്ക് നാസ ഇതുവരെ അയച്ചതിൽ ഏറ്റവും വലുതും ആധുനികവുമായ റോവറാണ് (പര്യവേക്ഷണ വാഹനം) പെഴ്സിവീയറൻസിെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.